# ധനുഷുമായുള്ള പ്രശ്നം ഒത്ത് തീർപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു രജനികാന്ത്

- Link: https://ml.b4blaze.com/film-news/dhanush-rajinikanth-news
- Published: 2023-08-02T08:47:41+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരകുടുംബം ആണ് നടൻ രജനി കാന്തിന്റേത്. രജനികാന്തും മക്കളും മരുമക്കളും
എല്ലാം സിനിമയിൽ സജീവമാണ്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് ആണ് മകൾ ഐശ്വര്യയും
ധനുഷും തമ്മിൽ വിവാഹ മോചിതരാകുന്നു എന്ന വാർത്തകൾ വന്നത്. ഇരുവരും ചേർന്നാണ് ഈ കാര്യങ്ങൾ
പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്നാൽ അതിനു ശേഷം ഇരുവരുടെയും വിവാഹ മോചന വാർത്തകളെ 
കുറിച്ച് നിരവധി ഗോസിപ്പുകൾ ആണ് പ്രചരിച്ചത്. പല തരത്തിൽ ഉള്ള വാർത്തകൾ ആണ് ഇരുവരുടെയും
വിവാഹ മോചനത്തെ കുറിച്ച് പ്രചരിച്ച് കൊണ്ടിരിയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dhanush.jpg?resize
=1200%2C600&ssl=1)

എന്നാൽ ഇപ്പോൾ ബയിൽവാൻ രംഗനാഥൻ ഇവരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ
നേടുന്നത്. ഐശ്വര്യയും ധനുഷും തമ്മിലെ പ്രശ്നങ്ങൾ ഒത്ത് തീർപ്പിൽ ആക്കാനുള്ള ശ്രമത്തിൽ
ആണ് രജനികാന്ത്. എന്നാൽ ആ സമയത്ത് ആണ് മറ്റൊരു കാര്യവുമായി ഐശ്വര്യ രജനീകാന്തിന് മുന്നിൽ
എത്തുന്നത്. ധനുഷുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ
മറ്റൊരു സിനിമാ താരത്തിനെ വിവാഹം കഴിക്കണം എന്ന ആവശ്യവുമായി ആണ് ഐശ്വര്യ രജനികാന്തിന്റെ
മുന്നിൽ എത്തുന്നത്. എന്നാൽ ഈ കാര്യം കേട്ടപ്പോൾ ഐശ്വര്യയോട് രജനികാന്ത് ദേക്ഷ്യപ്പെടുകയായിരുന്നു
എന്നാണ് ഇദ്ദേഹം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/dhanush.jpg?resize
=1280%2C720&ssl=1)

ധനുഷുമായുള്ള ബന്ധം ഒത്ത് തീർപ്പാക്കി ഒന്നിച്ച് കൊണ്ട് പോകാൻ രജനികാന്ത് ശ്രമിക്കുമ്പോൾ
ആണ് ഐശ്വര്യ മറ്റൊരു വിവാഹത്തിന്റെ ആവശ്യം അറിയിച്ച് കൊണ്ട് രജിനികാന്തിന് മുന്നിൽ 
എത്തുന്നത്. എന്നാൽ മക്കളോടുള്ള ധനുഷിന്റെ സ്നേഹം ഐശ്വര്യയ്ക്കും ലഭിക്കുമെന്നും അതിനു
കുറച്ച് സമയമെടുക്കുമെന്നും അതിനിടയിൽ മറ്റൊന്നും ചിന്തിക്കേണ്ട എന്നുമാണ് രജനികാന്ത്
ഐശ്വര്യയോട് പറഞ്ഞത്. ഈ കാര്യത്തിൽ ഐശ്വര്യയും രജനികാന്തും തമ്മിൽ പിണങ്ങി എന്നും  
ചൂടായ രജനികാന്ത് മാലിദ്വീപിലേക്ക് പോകുകയും ചെയ്തു എന്നുമാണ് ബയിൽവാൻ രംഗനാഥൻ പറഞ്ഞത്.
