# ഇളയരാജയാകാനൊരുങ്ങി ധനുഷ്!!

- Link: https://ml.b4blaze.com/film-news/dhanush-to-play-lead-in-ilaiyaraaja-biopic
- Published: 2024-03-19T20:16:15+05:30
- Author: Anu

സംഗീത ലോകത്തെ ഇതിഹാസം ഇളയരാജയാകാന്‍ ധനുഷ്. ധനുഷിന്റെ അഭിനയ ജീവിതത്തിലെ ആദ്യ ബയോപിക്
ആണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇളയരാജയുടെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം മാര്‍ച്ച്
20ന് ആരംഭിക്കും. അരുണ്‍ മാതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  അടുത്ത വര്‍ഷമായിരിക്കും
സിനിമ തിയ്യേറ്ററിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങള്‍ക്ക് മുമ്പ് ഇളയരാജയുടെ
ബയോപിക്കില്‍ നായകനാകണമെന്ന് ധനുഷ് ആഗ്രഹം പ്രകടിപ്പിച്ചതായി യുവന്‍ ശങ്കര്‍ രാജ പറഞ്ഞിരുന്നു.
ധനുഷിന്റേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം ക്യാപ്റ്റന്‍ മില്ലറാണ്. ‘സാനി കായിദം’
എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ 
കന്നഡ നടന്‍ ശിവരാജ്കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനുഷിന്റെ സഹോദരനായാണ്
ശിവരാജ് ചിത്രത്തില്‍ എത്തുന്നത്. പ്രിയങ്ക മോഹനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
സുന്‍ദീപ് കിഷന്‍, നിവേദിത സതീഷ്, ജോണ്‍ കോക്കന്‍, ഡാനിയല്‍ ബാലാജി, വിനായകന്‍ എന്നിവരും
ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
