# ധനുഷ് ഞെട്ടിച്ചല്ലോ..! പിറന്നാള്‍ ദിനത്തില്‍ ഇത് ആരാധകര്‍ക്കുള്ള സമ്മാനം..! വീഡിയോ വൈറലാകുന്നു

- Link: https://ml.b4blaze.com/film-news/dhanushs-viral-video-playing-piano
- Published: 2022-07-29T12:07:11+05:30
- Author: Sreekumar

തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറാണ് ധനുഷ്. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം.
തന്റെ 39-ാം വയസ്സില്‍ എത്തിനില്‍ക്കുന്ന ധനുഷിന്റെ പിറന്നാള്‍ ദിനം ആരാധകരും കൊണ്ടാടി.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയൊരു വീഡിയോ കണ്ടാണ് ആരാധകര്‍ ഞെട്ടിയിരിക്കുന്നത്.
പിയാനോ വായിക്കുന്ന ധനുഷിന്റെ വീഡിയോ ആണിത്. വളരെ അനായാസം തനിക്കിഷ്ടമുള്ള രാജാസാറിന്റെ
ഗാനം പിയാനോയില്‍ വായിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dhanush-4.jpg?resize
=1280%2C720&ssl=1)

ധനുഷിന് ഇതും വശമുണ്ടല്ലേ.. സകലകലാവല്ലഭവന്‍ എന്നെല്ലാമാണ് ആരാധകര്‍ ഈ വീഡിയോ കണ്ട്
അതിശയിച്ചുകൊണ്ട് പറയുന്നത്. നടന്‍ എന്നതിനപ്പുറം ഡാന്‍സര്‍, ഗായകന്‍, ഗാനരചയിതാവ്,
തിരക്കഥാകൃത്ത് എന്നീ നിലകളിലും ധനുഷ് തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പിയാനോ വായന കൂടി
അഭ്യസിച്ചിരിക്കുന്ന താരത്തിന്റെ കഴിവിനും ആരാധകര്‍ കൈയ്യടിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/dhanush-0.jpg?resize
=759%2C579&ssl=1)

ഇത് അങ്ങയുടെ പിറന്നാളിന് ഞങ്ങള്‍ക്കുള്ള സമ്മാനമായിപ്പോയല്ലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഒരു നടനില്‍ നിന്ന് സൂപ്പര്‍സ്റ്റാറായി മാറി.. ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും തന്റെ അഭിനയ
മികവ് തെളിയിച്ച നടനാണ് ധനുഷ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെല്ലാം മറികടന്ന തന്റെ
ആരാധകര്‍ക്ക് നല്ല സിനിമകള്‍ സമ്മാനിക്കുക എന്ന ലക്ഷ്യം മാത്രമാണ് ധനുഷിന് ഉള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/the-grey-man.jpg?
resize=1280%2C720&ssl=1)

ഗ്രേമാന്‍ ആണ് ധനുഷ് ഒരു പ്രധാന വേഷത്തില്‍ എത്തുന്ന ഹോളിവുഡ് ചിത്രം. അവഞ്ചേഴ്സ് സിനിമകള്‍
ഒരുക്കിയ റൂസോ ബ്രദേഴ്സ് ആണ് ഗ്രേമാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട
വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെച്ചിരുന്നു. അതേസമയം, തമിഴിലും 
താരത്തിന്റെ നിരവധി ചിത്രങ്ങളാണ് ധനുഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
