# ബിഗ് ബോസില്‍ 85 ദിവസം പൂര്‍ത്തിയാക്കിയതിന് അമ്മുവിന് അഭിനന്ദനങ്ങള്‍!! റെനീഷയ്ക്ക് ആശംസകളുമായി ധന്യ മേരി വര്‍ഗീസ്

- Link: https://ml.b4blaze.com/film-news/dhanya-mary-varghese-wishes-for-reneesha
- Published: 2023-06-22T17:57:30+05:30
- Author: Anu

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ശ്രദ്ധേയയായ മത്സരാര്‍ത്ഥിയായിരുന്നു നടി ധന്യ മേരി
വര്‍ഗീസ്. ഷോയില്‍ നാലാം സ്ഥാനമാണ് ധന്യ നേടിയത്. ഇപ്പോഴിതാ സീസണ്‍ 5ല്‍ താരത്തിന്റെ
പ്രിയ കൂട്ടുകാരിയുണ്ട്. ഈ സീസണിലെ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള മത്സരാര്‍ത്ഥികളില്‍
ഒരാളായ റെനീഷ റഹ്‌മാന്‍. ഇരുവരും സീതകല്യാണം സീരിയലില്‍ സഹോദരിമാരായിട്ടാണ് അഭിനയിച്ചിരുന്നത്.
റെനീഷയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുകയാണ് ധന്യ.

‘ബിഗ് ബോസില്‍ 85 ദിവസം പൂര്‍ത്തിയാക്കിയതിന് പ്രിയപ്പെട്ട അമ്മുവിന് അഭിനന്ദനങ്ങള്‍…
ഹൗസിലെ നിന്റെ വരും ദിവസങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു’, എന്നാണ് ധന്യ സോഷ്യില്‍ മീഡിയയില്‍
കുറിച്ചത്. റെനീഷയ്‌ക്കൊപ്പമുള്ള സെല്‍ഫിയും പങ്കുവച്ചാണ് ധന്യയുടെ പോസ്റ്റ്.
  പോസ്റ്റിന്
താഴെ ആരാധകരും കമന്റ് ചെയ്യുന്നുണ്ട്. നിരവധി പേരാണ് ആശംസകള്‍ നേരുന്നത്. ഒപ്പം ദില്‍ഷയുടെ
മുഖച്ഛായയുണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.  കഴിഞ്ഞ ദിവസം ഫാമിലി വീക്കിന്റെ ഭാഗമായി
റെനീഷയുടെ സഹോദരനും അമ്മയും വന്നിരുന്നു. ജൂലൈ രണ്ടാം തീയതിയാണ് ഫിനാലെ ബിഗ്‌ബോസ് ഫിനാലെ.
18 മത്സരാര്‍ത്ഥികളായിരുന്നു ഈ സീസണിലുണ്ടായിരുന്നത്. റെനീഷ റഹ്‌മാന്‍, റിനോഷ് ജോര്‍ജ്,
സെറീന, ശോഭ വിശ്വനാഥ്, സാഗര്‍ സൂര്യ, വിഷ്ണു ജോഷി, എയ്ഞ്ചലിന്‍ മരിയ, ശ്രീദേവി മേനോന്‍,
ജുനൈസ്, അഖില്‍ മാരാര്‍, അഞ്ചൂസ് റോഷ്, മനീഷ കെ എസ്, അനിയന്‍ മിഥുന്‍, നാദിറ മെഹ്‌റിന്‍,
ഐശ്വര്യ ലച്ചു, ഷിജു എ.ആര്‍, ശ്രുതി ലക്ഷ്മി, ഗോപിക ഗോപി എന്നിവരായിരുന്നു മത്സരാര്‍ഥികള്‍.
