# ഇതാരപ്പാ ഇത്തിക്കര പക്കിയുടെ പെങ്ങളൂട്ടിയോ ? നടി ധന്യ മേരി വർഗ്ഗീസിന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് പ്രേക്ഷകർ

- Link: https://ml.b4blaze.com/film-news/dhanya-mery-varghese-latest-photoshoot
- Published: 2020-08-01T15:12:20+05:30
- Author: Rahul

ബിഗ്‌സ്‌ക്രീനിൽ തുടക്കം കുറിച്ച് ഇന്ന് മിനിസ്‌ക്രീനിൽ എത്തി  നിൽക്കുന്ന താരമാണ്‌
ധന്യ മേരി വർഗീസ്, അഭിനയത്തിന്റെ തുടക്ക കാലത്ത് ധന്യയെ സ്‌ക്രീനിൽ നിന്നും കാണാതായി
പക്ഷെ ഇപ്പോൾ താരം തിരിച്ച് വന്നിരിക്കുകയാണ്, നിരവധി സിനിമകളിൽ ധന്യ നായികയും സഹനടിയായും
ഒക്കെ അഭിനയിച്ചിട്ടുണ്ട്, അഭിനയത്തിന് പുറമെ ധന്യ നല്ലൊരു നർത്തകിയും മോഡലും ഒക്കെയാണ്.
കൊച്ചിൻ കലാഭവനിലെ ഒരു കലാകാരി കൂടിയായിരുന്നു താരം. താരോത്സവത്തിലെ വിന്നറായ ജോണുമായി
2012 ൽ ആയിരുന്നു ധന്യ വിവാഹിതയായത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/dhanya.jpg?resize
=486%2C598&ssl=1)

ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്. ജൊഹാൻ എന്നാണ് മകന്റെ പേര്. അഭിനയതിൽ നിന്നും മാറിനിന്ന
ധന്യ ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്.
മികച്ച പ്രേക്ഷക അഭിപ്രായമുള്ള സീരിയലുകളിൽ ഒന്നാണ് ഇത്. ധന്യ സോഷ്യൽ മീഡിയിൽ അധികം
ആക്റ്റീവ് അല്ല. എന്നിരുന്നാലും താരത്തിന്റെ പോസ്റ്റുകൾ ഒക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോൾ കായംകുളം കൊച്ചുണ്ണിലിയിലെ മോഹൻലാൽ അവതരിപ്പിച്ച ഇത്തിക്കരപ്പക്കിയെ അവതരിപ്പിച്ചിരിക്കുകയാണ്
ധന്യ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/08/dhanya-mary-varghese-
33-650x813-1.jpg?resize=650%2C813&ssl=1)

പക്കിയെ പോലെ കാലു മുകളിൽ പൊക്കിവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ധന്യ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് കമെന്റുമായി എത്തിയിട്ടുള്ളത്, ‘ഇതാര് ഇത്തിക്കര പിങ്കിയൊ..?’
എന്നാണ് ഒരു ആരാധകൻ ചിത്രത്തിന് താഴെ കമന്റ് ചെയ്‌തിരിക്കുന്നത്‌. നിമിഷ നേരം കൊണ്ട്
വൈറലായി മാറിയിരിക്കുകയാണ് ധന്യയുടെ ചിത്രം.
