# ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു!!! എന്തിനാണെന്ന് പറയാന്‍ പറ്റില്ല- ധര്‍മജന്‍ ബോള്‍ഗാട്ടി

- Link: https://ml.b4blaze.com/film-news/dharmajan-bolgatty-about-jail-life
- Published: 2023-12-10T15:12:28+05:30
- Author: Anu

ടെലിവിഷന്‍ ഷോകളില്‍ നിന്നും കോമഡി കഥാപാത്രമായിട്ട് സിനിമാലോകത്തെത്തിയ താരമാണ് ധര്‍മജന്‍
ബോള്‍ഗാട്ടി. 2008ലിറങ്ങിയ ആണ്ടവന്‍ എന്ന ചിത്രത്തിലൂടെയാണ് ധര്‍മജന്‍ സിനിമാ ലോകത്തേക്ക്
എത്തിയത്. നടനായും നിര്‍മ്മാതാവുമെല്ലാം താരം തന്റെ കഴിവ് സിനിമാ ലോകത്ത് തെളിയിച്ചുകഴിഞ്ഞു.
രാഷ്ട്രീയ നിലപാടും താരം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താരം മത്സരിച്ചിരുന്നു.

ഇപ്പോഴിതാ താരം ജയില്‍വാസം അനുഭവിച്ചിട്ടുള്ള കാര്യമാണ് ധര്‍മ്മജന്‍ പങ്കുവയ്ക്കുന്നത്.
താന്‍ രണ്ടു തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്നാണ് നടന്‍ വെളിപ്പെടുത്തിയത്. പാര്‍ട്ടി
പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഒരു തവണ ജയിലില്‍ കിടന്നതെന്നും താരം പറയുന്നു.
കോളജില്‍ പഠിക്കുമ്പോഴായിരുന്നു മറ്റൊരു തവണ ജയിലില്‍ കഴിഞ്ഞത്.
  ജയിലിലെ ഒരു പരിപാടിയില്‍
പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ധര്‍മ്മജന്റെ വെളിപ്പെടുത്തല്‍. തടവുകാരെ അഭിസംബോധന
ചെയ്തു സംസാരിച്ചപ്പോഴാണ്, ഇതേ ജയിലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്ന്
ധര്‍മജന്‍ പറഞ്ഞു. പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് 
വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലായിരുന്നെന്നും താരം പറയുന്നു.  ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു
രണ്ട് തവണ. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് പ്രാവശ്യം ഈ ജയിലില്‍ എട്ട് ദിവസം കിടക്കാനുള്ള
യോഗം ഉണ്ടായിട്ടുണ്ട്. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും. പാര്‍ട്ടി
പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുളവുകാട് മണ്ഡലത്തില്‍ കുടിവെള്ള സമരവുമായി ബന്ധപ്പെട്ട്
വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസിലാണ് ഒരു തവണ ജയിലില്‍ കിടന്നത്.
കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു അത്. രണ്ടാം തവണത്തേത് എന്തിനാണെന്ന് പറയാന്‍ 
പറ്റില്ലെന്നും താരം പറയുന്നു.
