# എനിക്കൊരു തോക്ക് തന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച് കൊന്നേനെ, ധര്‍മജന്‍ ബോള്‍ഗാട്ടി

- Link: https://ml.b4blaze.com/film-news/dharmajan-bolgatty-comment-on-utra-case
- Published: 2021-10-13T22:21:45+05:30
- Author: Rahul

കോമഡി റോളുകളിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഉത്രവധക്കേസിലെ
സൂരജിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ധര്‍മജന്റെ വാക്കുകള്‍-

‘രാവിലെ മുതല്‍ വാര്‍ത്ത കാണുകയാണ്. ഇവനെന്ത് ശിക്ഷയാണ് കിട്ടുക എന്ന് ഓര്‍ത്ത്. കേസില്‍
പോലീസിനെ അഭിനന്ദിച്ചെ മതിയാകൂ. പോലീസ് നല്ല രീതിയില്‍ അന്വേഷിച്ചത് കൊണ്ടാണ് കേസ് 
തെളിയിക്കാനായത്. കേരള പോലീസ് നേടിയ ഒരു വിജയമാണിത്. അവന് വ ധശിക്ഷ വേണമെന്നൊക്കെയാണ്
പലരും പറയുന്നത്. അവനെന്തിന്റെ ആവശ്യമായിരുന്നു? ആ കുട്ടിയെ വേദനിപ്പിച്ച് പാ മ്പിനെക്കൊണ്ട്
കൊ ത്തിച്ച് കൊ ലപ്പെടുത്തുക എന്ന് പറഞ്ഞാല്‍ ഭയങ്കര ക്രൂരത അല്ലെ? വിധിയില്‍ സംതൃപ്തനാണ്.
അവന്‍ ഇനി പുറംലോകം കാണരുത്. പരോള്‍ പോലും കൊടുക്കരുത്.

 ശിഷ്ടകാലം മുഴുവന്‍ അവന്‍ തടവറയില്‍ കഴിയണം. ഇങ്ങനെയൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍
കഴിയുന്നത്? ഒരു പാമ്പി നെ കൊണ്ട് കൊ ത്തിച്ചിട്ട് നടക്കാതെ വരുമ്പോള്‍ മറ്റൊന്നിനെ
കൊണ്ട് കൊത്തിപ്പിക്കുക. ഇതൊക്കെ എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നത്? എനിക്കൊരു തോക്ക്
തന്നെങ്കില്‍ ഞാന്‍ അവനെ വെടിവെച്ച് കൊന്നേനെ

 
