# പുതിയ വാഹനം സ്വന്തമാക്കിയതിനിടെ പുലിവാല് പിടിച്ച് ധര്‍മജന്‍ ബോള്‍ഗാട്ടി

- Link: https://ml.b4blaze.com/film-news/dharmajan-bought-new-car
- Published: 2021-11-20T19:56:34+05:30
- Author: Rahul

കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സ്ഥാനമുറപ്പിച്ച നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി.

മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന നടനായി മാറാന്‍ അദ്ദേഹത്തിന് വേഗം സാധിച്ചു. മാത്രമല്ല,
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും
ചെയ്തിരുന്നു. ഇപ്പോഴിതാ താരം പുതിയ വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം
എത്തി താരം ഈ വാഹനം വാങ്ങുകയും ചെയ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/11/bolgatty.jpg?resize
=960%2C540&ssl=1)

വൈറ്റിലയില്‍ നിന്നും ആണ് താരം ഇന്നോവ ക്രിസ്റ്റ എന്ന വാഹനം വാങ്ങിയത്.
 പക്ഷെ, വാഹനം
വാങ്ങിയതിന് പിന്നാലെ പുലിവാല് പിടിച്ചിരിക്കുകയാണ് ധര്‍മ്മജന്‍. ആശംസകളും, അഭിനന്ദനങ്ങളും
അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ക്കിടയിലാണ് ധര്‍മ്മജന് ഉടനൊരു കേസുണ്ടാകാന്‍ സാധ്യതയുണ്ടെന്ന്
ചിലര്‍ കമന്റടിച്ചത്. നമ്പര്‍ പ്ലേറ്റിനെ ആണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. അണ്ണാ ഈ നമ്പര്‍
പ്ലേറ്റ് നിരോധിതമാണ്. പഞ്ചിംഗ് നമ്പര്‍പ്ലേറ്റ് ആണ് വേണ്ടത്. ഒരു അഭിപ്രായം പറഞ്ഞു.
ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്നത് കൊണ്ടും, തോല്‍പ്പിച്ചത് കൊണ്ടും പറയുകയാണ് 
ആ നമ്പര്‍പ്ലേറ്റ്‌നെതിരെ കേസ് വരാന്‍ സാധ്യതയുണ്ട്. മറ്റൊരാള്‍ ചൂണ്ടിക്കാട്ടി.
