# ധർമേന്ദ്ര, ശബാന ചുംബന രംഗത്തെപറ്റി ഭാര്യ ഹേമമാലിനിയുടെ പ്രതികരണം ഇങ്ങനെ 

- Link: https://ml.b4blaze.com/film-news/dharmendra-kiss-seen-talk-about-hema-malini
- Published: 2023-08-05T14:59:20+05:30
- Author: Suji

റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രം ഇപ്പോൾ മികച്ച കളക്ഷനുമായി മുന്നേറുകയാണ്,
ചിത്രത്തിൽ രൺവീർ സിങ്ങും ആലിയ ഭട്ടുമാണ് നായിക നായകന്മാരെയായി എത്തുന്നത്, എന്നാൽ 
ഈ ചിത്രത്തിലെ ധർമേന്ദ്ര, ശബാന ആസ്മിയും തമ്മിലുള്ള  ചുംബന രംഗം ആണ് ഇപ്പോൾ സോഷ്യൽ 
മീഡിയിൽ ചൂടുപിടിക്കുന്ന വാർത്ത. ഇരുവരുടയും ചുംബന രംഗം സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതോടൊപ്പം
ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടിയും ധര്മേന്ദ്രയുടെ ഭാര്യയുമായ 
ഹേമമാലിനി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/shabana1.jpg?resize
=1089%2C610&ssl=1)

താൻ ഈ ചിത്രം കണ്ടില്ല, അതുകൊണ്ടു ഈ രംഗത്തെ കുറിച്ച് അറിയില്ല, പിന്നെ ഈ പ്രായത്തിലും
അദ്ദേഹത്തിന് ലഭിക്കുന്ന ഈ സ്വീകാര്യതക്ക് വളരെ സന്തോഷം തനിക്കുണ്ട്. അദ്ദേഹത്തെ ഓർത്തു
വലിയ സന്തോഷം, കാരണം ഈ പ്രായത്തിലും അദ്ദേഹം ക്യാമറക്ക് മുന്നിൽ നില്കുന്നല്ലോ ഹേമ 
മാലിനി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/hema.jpg?resize=
1093%2C613&ssl=1)

പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ട്ടപെടുമെന്നു എനിക്കുറപ്പുണ്ടായിരുന്നു. ധരം ജി യുടെ അഭിനയത്തിൽ
പ്രേക്ഷക സ്വീകാര്യത ലഭിച്ചതിൽ വളരെ സന്തോഷമുണ്ട് ഹേമ മാലിനി പറഞ്ഞു എന്നാൽ ഈ ചിത്രത്തിലെ
ചുംബന രംഗത്തെ കുറിച്ച് ധർമേന്ദ്ര പറഞ്ഞത് താനും, ശബാനയും തമ്മിലുള്ള ചുംബന രംഗം പ്രേക്ഷകർ
സ്വീകരിച്ചു എന്ന് പറഞ്ഞതിൽ അവിശ്വസിനീയം ധർമേന്ദ്ര പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/sabana2.jpg?resize
=999%2C615&ssl=1)

 
