# ആളുകളുടെ മുഖത്തു പോലും നോക്കാൻ കഴിയാതെ വന്നു  !! ഞങ്ങൾ രണ്ടു പേരും ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചു, ധന്യ മേരി

- Link: https://ml.b4blaze.com/film-news/dhnaya-merry-varghese-life-story
- Published: 2020-03-16T12:22:20+05:30
- Author: Rahul

ബിഗ്‌സ്‌ക്രീനിൽ തുടക്കം കുറിച്ച് ഇന്ന് മിനിസ്‌ക്രീനിൽ എത്തി  നിൽക്കുന്ന താരമാണ്‌
ധന്യ മേരി വർഗീസ്, അഭിനയത്തിന്റെ തുടക്ക കാലത്ത് ധന്യയെ സ്‌ക്രീനിൽ നിന്നും കാണാതായി
പിന്നീട് കേട്ടത് പണത്തട്ടിപ്പുകാരി ധന്യ എന്നായിരുന്നു. ആ സമയത്ത് ഞങ്ങൾ ആത്മഹത്യ 
ചെയ്താലോ എന്ന് വരെ ചിന്തിച്ചെന്ന് ധന്യ ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.  ആ സമയത്ത്
തനിക്കും ഭര്‍ത്താവ് ജോണിനും പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചെന്നും ധന്യ പറഞ്ഞു.

പ്രതീക്ഷിക്കാത്ത സമയത്താണ് പ്രശ്‌നങ്ങള്‍ വരുന്നുത്. ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്ബോഴേക്കും
വലിയ പ്രശ്‌നങ്ങള്‍. സ്വപ്നത്തില്‍ വിചാരിക്കാത്ത കാര്യങ്ങളൊക്കെ നടന്നു. ആ സമയത്ത്
ഞങ്ങള്‍ക്ക് പരസ്പരം പിന്തുണയ്ക്കാന്‍ സാധിച്ചു.

![dhanya mery varghese](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/
03/dhanya-mery-varghese.jpg?resize=720%2C960&ssl=1)

പ്രാർത്ഥന മാത്രമായിരുന്നു അന്ന് ഞങ്ങൾക്ക് ഏറെ ആശ്രയം. എനിക്ക് ഏറെ പിന്തുണ നൽകിയത്
എന്റെ ഭർത്താവ് ആണ്. ആരും സഹായിക്കാൻ ഇല്ലാതിരുന്ന സമയത് എനിക്ക് താങ്ങായി എന്റെ ഒപ്പം
അദ്ദേഹം ഉണ്ടായിരുന്നു. കാരണം നമ്മള്‍ കൂടുതല്‍ ശക്തരാകും.

ഇതെങ്ങനെ നേരിടാമെന്ന് ചിന്തിക്കും. നാളെ പുറത്തിറങ്ങി കഴിഞ്ഞാല്‍ ആളുകളുടെ മുഖത്ത്
എങ്ങനെ നോക്കും. ഇതൊക്കെ ഞാന്‍ നേരിട്ടതാണ്. ഒരു നിമിഷമെങ്കിലും ആത്മഹത്യയെ കുറിച്ച്‌
ചിന്തിച്ചിട്ടേയില്ല എന്നു പറയാനാകില്ല. ഞങ്ങള്‍ രണ്ടു പേരും മാറി നിന്ന് ചിന്തിച്ചിട്ടുണ്ട്.’
മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്നും വേദിയില്‍ ധന്യ പറഞ്ഞു.
