# ധോണി നിർമ്മിക്കുന്ന  ആദ്യ തമിഴ് ചിത്രത്തിലെ നായകൻ ആരാണെന്നറിയാമോ?

- Link: https://ml.b4blaze.com/film-news/dhoni-entertainment-first-tamil-film
- Published: 2022-10-26T08:51:14+05:30
- Author: Ajay

മഹേന്ദ്ര സിംഗ് ധോണിയുടെ ധോണി എന്റർടൈൻമെന്റ് തമിഴിൽ സിനിമാ നിർമ്മാണത്തിലേക്ക് കടക്കുമെന്ന്
ഔദ്യോഗികമായി അറിയിച്ചത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ്.മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി
സിംഗിന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷൻ ഹൗസ് രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന ചിത്രമാണ്
നിർമ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/doni-2.jpg?resize
=1280%2C720&ssl=1)

ധോണിയെ മുഖമുദ്രയാക്കിയ ഗ്രാഫിക് നോവലായ അഥർവയ്ക്കായി മുമ്പ് രമേഷ് തമിഴ്മണിയുമായി 
ധോണി എന്റർടൈൻമെന്റ് സഹകരിച്ചിരുന്നു. ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്നും സാക്ഷി
സിംഗ് ധോണിയാണ് ആശയം എഴുതിയിരിക്കുന്നത്രെ.ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും
ഉടൻ പ്രഖ്യാപിക്കും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dhoni-1.jpg?resize
=1280%2C720&ssl=1)

എന്നാൽ നായകൻ ആരെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടുണ്ട്.ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ
തമിഴ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത് ഹരീഷ് കല്യാൺ ആണ് എന്ന വലിയ വാർത്തയും കോളിവുഡിൽ
നിന്നും വന്നിട്ടുണ്ട്. ഹരീഷ് കല്യാണിന് ഇത് തനിക്ക് ലഭിക്കുന്ന വിവാഹ സമ്മാനമായിരിക്കും.
വരുന്ന 28 ന് നർമ്മദ ഉദയകുമാറുമായുള്ള വിവാഹം തീരുമാനിച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/kalyan-h2.jpg?resize
=1280%2C720&ssl=1)

ക്രിക്കറ്റിന്റെ കടുത്ത ആരാധകനാണ് ഹരീഷ് കല്യാൺ.തമിഴിന് പുറമെ, ക്രൈം ഡ്രാമ, സസ്‌പെൻസ്
ത്രില്ലർ , സയൻസ് ഫിക്ഷൻ, കോമഡി എന്നിവ നിർമ്മിക്കുന്നതിനായി ഒന്നിലധികം നിർമ്മാതാക്കളുമായി
ധോണി എന്റർടൈൻമെന്റ് ചർച്ചകൾ നടത്തുകയാണ് എന്നാണ് റിപ്പോർട്ട്

 
