# മാസ് ലുക്കിൽ ഫഹദ് ഫാസിൽ ‘ധൂമം’ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി!

- Link: https://ml.b4blaze.com/film-news/dhoomam-first-look-out
- Published: 2023-04-17T12:47:53+05:30
- Author: Ajay

‘കെജിഎഫ്’ എന്ന ആദ്യ ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച നിർമ്മാതാക്കളാണ്
ഹോംബാലെ ഫിലിംസ്. ഫഹദ് ഫാസിൽ നായകനാകുന്ന ‘ധൂമം’ മലയാളത്തിലെ ഹോംബാലെയുടെ ആദ്യ നിർമ്മാണ
സംരംഭമാണ്. പവൻ കുമാറിന്റെ സംവിധാനത്തിലെത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറക്കാർ
പുറത്തുവിട്ടു. ‘തീയില്ലാതെ പുകയില്ല, ആദ്യത്തെ തീപ്പൊരിയിതാ’ എന്ന്കുറിച്ചുകൊണ്ടാണ്
ഹോംബാലെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/fahad-2.jpg?resize
=1280%2C720&ssl=1)

പ്ലാസ്റ്റർ കൊണ്ട് വായ് മൂടിയ ഫഹദിന്റെ ചിത്രമാണ് പോസ്റ്ററിൽ പ്രധാനം. അപർണ്ണ ബാലമുരളി,
റോഷൻ തുടങ്ങിയവരും പല ഭാവങ്ങളിൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉണ്ട്.അച്യുത് കുമാർ, ജോയ്
മാത്യു, ദേവ് മോഹൻ,നന്ദു അനു മോഹൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മലയാളത്തിൽ
ഹോംബാലെ ഫിലിംസിൻറെ രണ്ടാമത്തെ ചിത്രമാണ് ധൂമം. നേരത്തെ ‘ടൈസൺ’ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/dhoom.jpg?resize
=1280%2C720&ssl=1)

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രീത ജയരാമൻ ആണ് . പൂർണചന്ദ്ര തേജസ്വിയാണ്
സംഗീത സംവിധാനം. ഇതിനോടകം തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഹോംബാലെ
ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് ധൂമം എന്ന നിർമ്മിക്കുന്നത്. മലയാളം, കന്നട,
തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക.

 

> There is no smoke without fire, here is the first spark.
> Presenting [#Dhoomam](https://twitter.com/hashtag/Dhoomam?src=hash&ref_src=twsrc%5Etfw)
> First Look ????[#DhoomamFirstLook](https://twitter.com/hashtag/DhoomamFirstLook?src=hash&ref_src=twsrc%5Etfw)
> [#FahadhFaasil](https://twitter.com/hashtag/FahadhFaasil?src=hash&ref_src=twsrc%5Etfw)
> [@pawanfilms](https://twitter.com/pawanfilms?ref_src=twsrc%5Etfw) [#VijayKiragandur](https://twitter.com/hashtag/VijayKiragandur?src=hash&ref_src=twsrc%5Etfw)
> [@aparnabala2](https://twitter.com/Aparnabala2?ref_src=twsrc%5Etfw) [@hombalefilms](https://twitter.com/hombalefilms?ref_src=twsrc%5Etfw)
> [@HombaleGroup](https://twitter.com/HombaleGroup?ref_src=twsrc%5Etfw) [@Poornac38242912](https://twitter.com/Poornac38242912?ref_src=twsrc%5Etfw)
> [#PreethaJayaraman](https://twitter.com/hashtag/PreethaJayaraman?src=hash&ref_src=twsrc%5Etfw)
> [@AneesNadodi](https://twitter.com/AneesNadodi?ref_src=twsrc%5Etfw) [@roshanmathew22](https://twitter.com/roshanmathew22?ref_src=twsrc%5Etfw)
> [#VineethRadhakrishnan](https://twitter.com/hashtag/VineethRadhakrishnan?src=hash&ref_src=twsrc%5Etfw)…
> [pic.twitter.com/t42D2Dj2c4](https://t.co/t42D2Dj2c4)
> — Hombale Films (@hombalefilms) [April 17, 2023](https://twitter.com/hombalefilms/status/1647834469506641920?ref_src=twsrc%5Etfw)

 
