# ഫഹദ് ഫാസിൽ,അപർണ ബാലമുരളി ചിത്രം ധൂമം റിലീസ് തീയതി പുറത്ത്

- Link: https://ml.b4blaze.com/film-news/dhoomam-release-date-update
- Published: 2023-06-14T14:10:27+05:30
- Author: Ajay

ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ധൂമം’ എന്ന സിനിമയുടെ
റിലീസ് തിയതി പുറത്ത്. സിനിമ ജൂൺ 23ന് പ്രദർശനത്തിന് എത്തും. സിനിമയുടെ സെൻസറിങ് പൂർത്തിയായി.
ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ് നിർമ്മിച്ച
ഹോംബാലെ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

 വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള സിനിമയാണ് ധൂമം.
പവൻ കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധൂമത്തിൻറെ തിരക്കഥയും സംവിധായകൻ തന്നെയാണ്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ‘ധൂമം’ റിലീസ് ചെയ്യും. മഹേഷിൻറെ പ്രതികാരം
എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന സിനിമ കൂടെയാണ് ധൂമം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/dhm2-1024x576.jpg?
resize=696%2C392&ssl=1)

റോഷൻ മാത്യു, അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ,നന്ദു അനു മോഹൻ എന്നിവരും പ്രധാന
വേഷത്തിൽ എത്തുന്ന സിനിമയുടെ ഛായാഗ്രഹണം പ്രീത ജയരാമൻ. സംഗീത സംവിധാനം പൂർണചന്ദ്ര തേജസ്വി.
ക്രിയേറ്റീവ് പ്രൊഡ്യൂസർ കാർത്തിക് വിജയ് സുബ്രമണ്യം എന്നിവരാണ് . മാജിക് ഫ്രെയിംസും
പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ തിയേറ്ററുകളിൽ എത്തിക്കുന്നത്.ഫഹദിന്റെ കരിയറിലെ
ഏറ്റവും വലിയ ബിഗ് ബജറ്റ് എന്ന പ്രത്യേകതയും ധൂമത്തിനുണ്ട്
