# ഫഹദ് ഫാസിലിന്റെ ‘ധൂമം’ ട്രെയ്‌ലർ ജൂൺ എട്ടിനെത്തും

- Link: https://ml.b4blaze.com/film-news/dhoomam-trailer-update
- Published: 2023-06-06T15:31:04+05:30
- Author: Ajay

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രമാണ് ‘ധൂമം’. ചിത്രത്തിനെ കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ്
പങ്കുവെച്ചിരിക്കുയാണ് ഫഹദ് ഫാസിൽ. സനിമയുടെ ട്രെയ്‌ലർ ജൂൺ എട്ടിനെത്തുമെന്നാണ് താരം
അറിയിക്കുന്നത് സിനിമയിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച‘
കെജിഎഫ്’ എന്ന ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് സിനിമ നിർമ്മിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/dhomam.jpg?resize
=1280%2C720&ssl=1)

മലയാളത്തിലെ ഹോംബാലെയുടെ ആദ്യ നിർമ്മാണ സംരംഭമാണ് ധൂമം. അടുത്തിടെയാണ് ചിത്രത്തിന്റെ
ഫസ്റ്റ് ലുക്ക് അണിയറക്കാർ പുറത്തുവിട്ടത്. ‘തീയില്ലാതെ പുകയില്ല, ആദ്യത്തെ തീപ്പൊരിയിതാ’
എന്ന്കുറിച്ചുകൊണ്ടാണ് നിർമ്മാതാക്കളായ ഹോംബാലെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിരിക്കുന്നത്.
റോഷൻ മാത്യു,അച്യുത് കുമാർ, ജോയ് മാത്യു, ദേവ് മോഹൻ,നന്ദു അനു മോഹൻ എന്നിവരാണ് സിനിമയിലെ
മറ്റ് താരങ്ങൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/dhomamm.jpg?resize
=1280%2C720&ssl=1)

സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രീത ജയരാമൻ ആണ് . പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ
സംഗീത സംവിധാനം. ഇതിനോടകം തന്നെ സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ഹോംബാലെ
ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ ആണ് ധൂമം നിർമ്മിക്കുന്നത്. മലയാളം, കന്നട, തമിഴ്,
തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തും. അതേ സമയം സിനിമയുടെ റിലീസ് തീയ്യതി
ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
