# ഒടുവിൽ അതിനൊരു തീരുമാനമായി! വിക്രമിന്റെ ധ്രുവനച്ചത്തിരം റിലീസിന്, വിവരങ്ങൾ പുറത്ത്

- Link: https://ml.b4blaze.com/film-news/dhruva-natchathiram-trail-blazer
- Published: 2023-09-23T17:54:58+05:30
- Author: Gargi

ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ചിയാൻ വിക്രമിന്റെ 
ധ്രുവനച്ചത്തിരം തീയേറ്ററുകളിലേക്ക്. സമീപകാല തമിഴ് സിനിമയിൽ ഏറെ പ്രതീക്ഷ പുലർത്തിയ
ശേഷം വളരെക്കാലം നീണ്ടു പോയ പ്രോജക്ടാണ് ധ്രുവനച്ചത്തിരം. പ്രഖ്യാപനം നടന്ന് വർഷങ്ങൾ
കഴിഞ്ഞിട്ടും ചിത്രം റിലീസ് ചെയ്യാത്തത് ആരാധകരെ തൊല്ലൊന്നുമല്ല വിഷമിപ്പിച്ചത്. എന്നാൽ,
നീണ്ട ഏഴ് വർഷത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷം നവംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ്
സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പ്രഖ്യാപിച്ചിരിക്കുന്നത്.

സിനിമയുടെ ഒരു ട്രെയിലർ ഗ്ലിംപ്സും റിലീസ് ചെയ്തിട്ടുണ്ട്. 2016 ൽ ചിത്രീകരണം ആരംഭിച്ച
സിനിമയാണ് ഏഴ് വർഷങ്ങൾക്കു ശേഷം ശാപമോക്ഷം നേടി തീയറ്ററുകളിലേക്ക് എത്തുന്നത്. സിനിമകൾ
പ്രഖ്യാപിച്ച സമയത്ത് പുറത്തിറക്കിറങ്ങാത്തതിൻറെ പേരിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും
കൂടുതൽ തവണ ട്രോൾ ചെയ്യപ്പെട്ട സംവിധായകൻ ഒരുപക്ഷേ ​ഗൗതം വസുദേവ് മേനോൻ ആയിരിക്കും.

ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതൽ ധ്രുവനച്ചത്തിരത്തിന്റെ ജോലികൾ നിർത്തി
വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ചിത്രത്തിൽ രഹസ്യ അന്വേഷണ ഏജന്റായ
ജോൺ ആയാണ് വിക്രം എത്തുന്നത്. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വർമ, സിമ്രാൻ, ആർ
പാർത്ഥിപൻ, വിനായകൻ, രാധിക ശരത്ത് കുമാർ, ദിവ്യദർശിനി, മുന്ന, സതീഷ് കൃഷ്ണൻ എന്നിവരും
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു
