# എന്റെ സിനിമകളെ കുറിച്ച് ഞാൻ വീട്ടിൽ അധികം ചർച്ച ചെയ്യാറില്ല, ധ്യാൻ ശ്രീനിവാസൻ

- Link: https://ml.b4blaze.com/film-news/dhyan-about-life-2
- Published: 2023-11-08T14:35:40+05:30
- Author: Devika

ഒരു പക്ഷെ ധ്യാൻ ശ്രീനിവാസന്റെ സിനിമകളേക്കാൾ ആരാധകർ ആകും ധ്യാനിന്റെ  അഭിമുഖങ്ങൾക്ക്
ഉണ്ടാകുക. അഭിമുഖങ്ങളിൽ ധ്യാൻ പറയുന്ന പല  കാര്യങ്ങളും വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ
ശ്രദ്ധ നേടാറുണ്ട്. അത് കൊണ്ട് തന്നെ ധ്യാനിന്റെ അഭിമുഖങ്ങൾക്ക് നിരവധി ആരാധകർ ആണുള്ളത്.
യാതൊരു  മടിയും കൂടാതെയാണ് ധ്യാൻ തന്റെ വ്യക്തി  ജീവിതത്തിലെ കാര്യങ്ങളെ കുറിച്ചും 
തന്റെ അച്ഛനമ്മമാരെ  കുറിച്ചും എല്ലാം പറയുന്നത്. പലപ്പോഴും ഈ കാര്യങ്ങൾ ഒക്കെ കേട്ടിരിക്കാൻ
ആരാധകർക്കും ഇഷ്ട്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ
കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan1-3.jpg?resize
=866%2C623&ssl=1)

എല്ലാവരും കരുതുന്നത് താൻ സിനിമ ചെയ്യുമ്പോൾ ആദ്യം അതിനെ കുറിച്ച് സംസാരിക്കുന്നതും
കഥയെ കുറിച്ച് ഒക്കെ ആദ്യം പറയുന്നതും എല്ലാം എന്റെ അച്ഛന്റെ അടുത്തതും അമ്മയുടെ അടുത്തുമൊക്കെ
ആണെന്നല്ലേ. എന്നാൽ സത്യം അതല്ല. ഞാൻ എന്റെ സിനിമകളെ കുറിച്ച് വീട്ടിൽ അധികം സംസാരിക്കാറേ
ഇല്ല. എന്റെ അച്ഛനോടും അമ്മയോടും അത്തരം കാര്യങ്ങൾ ഒന്നും ഞാൻ സംസാരിക്കാറേ ഇല്ല. വളരെ
കുറച്ച് മാത്രമേ ഞാൻ അവരോട് സംസാരിക്കാറുള്ളു. അമ്മയോട് ഞാൻ സംസാരിക്കുമെങ്കിലും വീട്ടിലെയും
നാട്ടിലെയും കാര്യങ്ങളും കൃഷി കാര്യങ്ങളും ഒക്കെയാണ് സംസാരിക്കാറുള്ളത്. ഞങ്ങൾ ഇപ്പോഴും
താമസിക്കുന്നത് ഗ്രാമത്തിൽ തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan2-3.jpg?resize
=868%2C621&ssl=1)

രാവിലെ പാടത്ത് കൂടി മുണ്ടും ഉടുത്തോണ്ട് പോകുന്ന ഞാൻ വൈകിട്ട് പാന്റ്സും ഇട്ടു പട്ടണത്തിലേക്ക്
പോകും. ശരിക്കും പറഞ്ഞാൽ തൂവാന തുമ്പികളിലെ ജയകൃഷ്ണന്റെ ജീവിതം പോലെയാണ് എന്റെ ജീവിതവും.
എന്നാൽ എത്ര വൈകിയാലും ഞാൻ രാത്രി വീട്ടിൽ വരാറുണ്ട് എന്നും ധ്യാൻ പറയുന്നു. ഞായറാഴ്ച
ദിവസം അച്ഛന് ഞാൻ ഭക്ഷണം ഒക്കെ  ഉണ്ടാക്കി കൊടുക്കാറുണ്ട്. ശരിക്കും നാട്ടിൻപുറം ജീവിതം
എങ്ങനെ ആണോ അങ്ങനെ തന്നെയാണ് ഞാൻ ജീവിക്കുന്നത് എന്നുമാണ് ധ്യാൻ ശ്രീനിവാസൻ അഭിമുഖത്തിൽ
പറയുന്നത്.
