# ഞാനും വിനായകനും കൂടി ഒരു വാര്‍ത്താസമ്മേളനം വെയ്ക്കാം… എന്നിട്ട് ഇതൊക്കെ ചോദിക്കാം..!! -ധ്യാന്‍ ശ്രീനിവാസന്‍

- Link: https://ml.b4blaze.com/film-news/dhyan-about-vinayakan-press-meet-issues
- Published: 2022-06-18T08:23:05+05:30
- Author: Sreekumar

വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെ മാത്രം വലിയൊരു ഫാന്‍ ബേസ് ഉണ്ടാക്കിയെടുത്ത
നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. സിനിമകളുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍
എത്തുന്ന താരം, ഒരു നടന്‍ എന്നതിന്റെ ജാഡയോ തലക്കനമോ ഇല്ലാതെ തന്നെ കുറിച്ചുള്ള പല 
കാര്യങ്ങളും വളരെ സുതാര്യമായി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ ചില കാര്യങ്ങള്‍
എല്ലാം വിവാദമായി മാറിയിട്ടുമുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/dhyan-sreenivasan.
jpg?resize=1280%2C720&ssl=1)

ഇപ്പോഴിതാ പ്രകാശന്‍ പറക്കട്ടെ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുമായി ബന്ധപ്പെട്ട് 
മാധ്യമങ്ങളെ കണ്ട ധ്യാനിന്‌റെ പുതിയ തഗ്ഗ് ഡയലോഗാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
കഴിഞ്ഞ ദിവസം നടന്‍ വിനായകന്‍ വീണ്ടും മീടു മൂവ്‌മെന്റിനെ കുറിച്ച് വിവാദപരമായ പ്രസ്താവനകള്‍
നടത്തിയ സാഹചര്യത്തെ ചൂണ്ടിക്കാട്ടിയാണ് ചിലര്‍ ധ്യാനിനോട് ചോദ്യങ്ങള്‍ ചോദിച്ചത്. 
വിനായകന്റെ വിഷയം ധ്യാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്നലെ നടന്ന കോലാഹലങ്ങള്‍ ശ്രദ്ധിച്ചിരുന്നോ
എന്നായിരുന്നു ധ്യാനിനോടുള്ള ചോദ്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/dhyan-1.jpg?resize
=645%2C482&ssl=1)

അതിന് ധ്യാനിന്റെ മറുപടി ഇതായിരുന്നു… ഇന്നലെ അത് നല്ല രസമായിരുന്നു.. കണ്ടു.. നല്ല
രസമുണ്ടായിരുന്നു കാണാന്‍..എന്നെല്ലാം പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് വളരെ തമാശ രീതിയിലാണ്
താരം സംസാരിച്ചത്. പിന്നീട് ഇതെല്ലാം ചര്‍ച്ച ചെയ്യാന്‍ ഞാനും വിനായകനും കൂടി ഒരു പ്രസ്
മീറ്റ് വെയ്്ക്കാം എന്നും ധ്യാന്‍ പറഞ്ഞു. അതാകുമ്പോള്‍ സിനിമ വിട്ട്.. പൊളിറ്റിക്‌സും
ബാക്കി ഇതുപോലുള്ള കാര്യങ്ങളും നമുക്ക് ചര്‍ച്ച ചെയ്യാം എന്നും ധ്യാന്‍ മറുപടി പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/vinayakan.jpg?resize
=1280%2C720&ssl=1)

സിനിമയെ കുറിച്ചല്ലാതെ ഒരു പ്രസ്മീറ്റ് നടത്തി. ഇതെല്ലാം ചോദിക്കാം എന്നും താരം പറഞ്ഞു.
ഇപ്പോള്‍ നുമക്ക് പ്രകാശനെ പറപ്പിക്കാം എന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം
വീണ്ടും മീടു വിവാദത്തെ ചൊല്ലി പന്ത്രണ്ട് എന്ന സിനിമയുടെ പ്രോമഷന്റെ സമയത്ത് വിനായകനും
മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു.

പത്രസമ്മേളനത്തില്‍ വിനായകന്‍ വീണ്ടും നടത്തിയ ചില പരാമര്‍ശങ്ങളാണ് മാധ്യമ പ്രവര്‍ത്തകരെ
ചൊടിപ്പിച്ചത്. ഒരുത്തീ സിനിമയുടെ പ്രമോഷന്റെ സമയത്ത്, വിനായകന്‍ നടത്തിയ സ്ത്രീ വിരുദ്ധ
പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് ധ്യാന്‍ ശ്രീനിവാസനും ചൂണ്ടിക്കാട്ടിയിരുന്നു.
