# ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു; ‘നദികളിൽ സുന്ദരി യമുന’ ചിത്രീകരണം ആരംഭിച്ചു

- Link: https://ml.b4blaze.com/film-news/dhyan-and-aju-new-film
- Published: 2022-10-09T13:23:04+05:30
- Author: Ajay

മലയാള സിനിമയിലെ യുവതാരങ്ങളാണ് ധ്യാൻ ശ്രീനിവാസനും അജു വർഗീസും.അഭിനയ മികവുകൊണ്ട് ഇരുവർക്കും
ഒരുപാട് ആരാധകരും ഉണ്ട്. ഇപ്പോഴിതാ ധ്യാനും അജുവും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തകളാണ്
പുറത്ത് വരുന്നത്. നദികളിൽ സുന്ദരി യമുന’ എന്ന സിനിമയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നുത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/yamuna.jpg?resize
=1280%2C720&ssl=1)

നവാഗതരായ ഉണ്ണി വെള്ളാറ, വിജേഷ് പാണത്തൂർ എന്നിവരാണ് നദികളിൽ സുന്ദരി യമുന സംവിധാനം
ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂർ തളിപ്പറമ്പിൽ ആരംഭിച്ചു. നടൻ സന്തോഷ് ചിത്രത്തിന്റെ
സ്വിച്ചോൺ കർമം നടത്തി. മുൻ എംഎൽഎ ടി.വി.രാജേഷ് ഫസ്റ്റ് ക്ലാപ്പും നൽകിയതോടെയാണ് ചിത്രീകരണം
ആരംഭിച്ചത്.

 കണ്ണൻ, വിദ്യാധരൻ, എന്നിങ്ങനെ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്.ധ്യാൻ
ശ്രീനിവാസൻ കണ്ണനും, അജു വർഗീസ് വിദ്യാധരനായുമാണ് എത്തുന്നത്. കണ്ണൂരിന്റ സംസ്‌ക്കാരവും,
രാഷ്ടീയവും,വിശ്വാസങ്ങളും, ആചാരങ്ങളുമൊക്കെ കോർത്തിണക്കിയാണ് നദികളിൽ സുന്ദരി യമുന 
പുരോഗമിക്കുക.തനി നാട്ടുമ്പുറത്തുകാരായാണ് ഇരുവരും ചിത്രത്തിൽ എത്തുന്നത്
