# ധ്യാന്‍ ശ്രീനിവാസന്റെ കുടുംബ സ്ത്രീയും കുഞ്ഞാടും ഷൂട്ടിംഗ് പൂര്‍ത്തിയായി

- Link: https://ml.b4blaze.com/film-news/dhyan-sreeivasan-movie-kudumbasthreeyum-kunjadum
- Published: 2023-10-23T19:47:45+05:30
- Author: Anu

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പുതിയ ചിത്രം കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ
ചിത്രീകരണം പൂര്‍ത്തിയായി. ഇന്‍ഡി ഫിലിംസിന്റെ ബാനറില്‍ ബെന്നി പീറ്റേഴ്‌സ് നിര്‍മ്മിച്ച്
മഹേഷ്.പി.ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്.
  കോട്ടയത്തും പരിസരങ്ങളിലുമായിരുന്നു
ചിത്രത്തിന്റെ ഷൂട്ടിംഗ്. മൂന്നു വ്യത്യസ്ഥ കോണില്‍ക്കൂടിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
പൂര്‍ണ്ണമായും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ഗൗരവമായ ഒരു വിഷയമാണ് ചിത്രം പറയുന്നത്.

ധ്യാന്‍ ശ്രീനിവാസന്‍, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, ഗിന്നസ് പക്രു, സലിം കുമാര്‍,
സാജു നവോദയ, മണിയന്‍പിള്ള രാജു, കോബ്രാ രാജേഷ്, വിഷ്ണു കാര്‍ത്തിക്ക്, ജയകൃഷ്ണന്‍, 
സ്‌നേഹാ ബാബു, സ്‌നേഹാ കുമാര്‍, മങ്കാമഹേഷ്, മജീദ്, ബിന്ദു എല്‍സി, ഷാജി മാവേലിക്കര
എന്നിവരാണ്പ്രധാന വേഷങ്ങളിലെത്തുന്നത്.
  തിരക്കഥ ശ്രീകുമാര്‍ അറയ്ക്കല്‍, ഗാനങ്ങള്‍–
സിജില്‍ കൊടുങ്ങല്ലൂര്‍, മണികണ്ഠന്‍, സംഗീതം – ശ്രീജു ശീധര്‍, ഛായാഗ്രഹണം – ലോവല്‍.
എസ്. എഡിറ്റിംഗ് – രാജാ മുഹമ്മദ്, കലാസംവിധാനം – രാധാകൃഷ്ണന്‍, മേക്കപ്പ് – വിജിത്,
കോസ്റ്റും – ഡിസൈന്‍, ഭക്തന്‍ മങ്ങാട്., അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് സജിത് ലാല്‍,
വില്‍സണ്‍ തോമസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഡി. മുരളി, പ്രൊഡക്ഷന്‍ കണ്‍ടോളര്‍–
ദീപു.എസ്. കുമാര്‍. വാഴൂര്‍ ജോസ്, ഫോട്ടോ – ശാലു പേയാട് എന്നിവരാണ് മറ്റ് അണിയറയിലുള്ളത്.
