# കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ ഈ ജന്മത്തിൽ മക്കളായി ജനിക്കുമെന്ന് പറയുന്നത് ശരിയാണ്, ധ്യാൻ ശ്രീനിവാസൻ

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-about-daughter
- Published: 2023-10-19T08:28:27+05:30
- Author: Devika

നിരവധി ആരാധകരുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം
അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു.
അത് കൊണ്ട് തന്നെ ധ്യാൻ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. മികച്ച
ഒരു നടൻ മാത്രമല്ല, മികച്ച ഒരു സംവിധായകൻ കൂടിയാണ് താൻ എന്ന് ധ്യാൻ പ്രേക്ഷകർക്ക് തെളിയിച്ച്
കൊടുത്തിട്ടുണ്ട്. ഒരു പക്ഷെ ധ്യാനിന്റെ സിനിമകളേക്കാൾ കൂടുതൽ ആരാധകർ ആയിരിക്കും ധ്യാനിന്റെ
അഭിമുഖങ്ങൾക്ക്. താര ജാഡകൾ ഒന്നുമില്ലാതെ തന്റെ വിശേഷങ്ങൾ എല്ലാം തുറന്നു പറയുന്ന താരം
പ്രേഷകരുടെ ശ്രദ്ധ അഭിമുഖങ്ങളിൽ കൂടി നേടുകയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan1-3.jpg?resize
=866%2C623&ssl=1)

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ധ്യാൻ തന്റെ മകളെ കുറിച്ച് പറഞ്ഞ കാര്യം ആണ് പ്രേഷകരുടെ 
ശ്രദ്ധ നേടിയിരിക്കുന്നത്. ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ, ഒരിക്കൽ എന്നെ എന്റെ മകൾ ഉൾപ്പെടെ
ഉള്ള കുട്ടി സംഘം വീടിനു ചുറ്റും ഇട്ടു ഓടിച്ചു. ചേട്ടന്റെ മകളും അജുവിന്റെ മക്കളും
എന്റെ മകളും കൂടിയാണ് എന്നെ വീടിനു ചുറ്റും ഇട്ടു ഓടിച്ചത്. കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ
ആണ് ഈ ജന്മത്തിൽ മക്കളായി ജനിക്കുന്നത് എന്ന് കേട്ടിട്ടുണ്ട്. അത് സത്യമായ കാര്യമാണ്
എന്ന് എനിക്ക് അന്ന് മനസ്സിലായി. എന്നെ കണ്ടപ്പോൾ ഒരാൾ കല്ലെടുത്ത് എറിഞ്ഞു. എന്നിട്ട്
അറ്റാക്ക് എന്ന ഒരു ശബ്‌ദമാണ് പിന്നെ ഞാൻ കേട്ടത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan2-3.jpg?resize
=868%2C621&ssl=1)

എല്ലാവരും കൂടി എന്നെ കല്ലെടുത്ത് എറിയാൻ തോന്നി. ഞാൻ വീടിനു ചുറ്റും ഓടടാ ഓട്ടം. അറ്റാക്
ദി ഗൈ എന്ന് പറഞ്ഞു എന്റെ മകളും അവരോട് ഒപ്പം കൂടി. ഒടുവിൽ മണിക്കൂറുകളോളം ആണ് ഞാൻ 
അവരെ പേടിച്ച് വീടിന് പിന്നിൽ ഒളിച്ചിരുന്നത്. ഒടുവിൽ എല്ലാവരും പല ശ്രദ്ധയിൽ ആയപ്പോൾ
ആണ് ഞാൻ അവിടെ നിന്നും രക്ഷപ്പെട്ടത്. എന്നെ കണ്ടപ്പോൾ അവർക്ക് അവരുടെ കൂട്ടത്തിൽ ഉള്ള
ആൾ ആണെന്ന് തോന്നി കാണും. എല്ലാവര്ക്കും തന്നെ വലിയ കാര്യമാണ് എന്നും എന്നാൽ ഇത്തരം
ചില പരിപാടികൾ അവർ ഒപ്പിക്കാറുണ്ട് എന്നുമാണ് ധ്യാൻ പറഞ്ഞത്.
