# അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലാത്തവര്‍ ലോക തോല്‍വിയാണ്-ധ്യാന്‍ ശ്രീനിവാസന്‍

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-about-mohanlal-and-sreenivasan
- Published: 2024-02-12T17:14:16+05:30
- Author: Anu

മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലും നടന്‍ ശ്രീനിവാസനും ഒരു കാലത്തെ സിനിമകളിലെ 
നിറ സാന്നിധ്യമായിരുന്നു. കുറച്ചുനാളായി ഇരുവരും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയിട്ടില്ല.
അടുത്ത കാലത്തായി ശ്രീനിവാസന്റെ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം അതിജീവിച്ച് ടെലിവിഷന്‍ ഷോയില്‍
താരങ്ങള്‍ ഒന്നിച്ച് എത്തിയിരുന്നു.

ഇരുവരും ഒന്നിച്ചുള്ള ഒരിക്കലും മറക്കാനാവാത്ത നിരവധി ഹിറ്റ് ഒരുപിടി നല്ല സിനിമകളാണ്
മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. അടുത്തിടെ ശ്രീനിവാസന്‍ മോഹന്‍ലാലിനെ കുറിച്ച്
പറഞ്ഞ കാര്യങ്ങളെല്ലാം വിവാദമായിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍ അന്ന് തന്നെ അച്ഛന്റെ
ഈ പരാമര്‍ശത്തെ തള്ളി പറഞ്ഞിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ വീണ്ടും വ്യക്തത വരുത്തുകയാണ്
ധ്യാന്‍.
  അച്ഛന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ താന്‍ കണ്ട എഴുത്തുകാര്‍ക്കെല്ലാം അറിവുണ്ടെങ്കിലും
തിരിച്ചറിവില്ലെന്ന് ധ്യാന്‍ പറയുന്നു. ‘എവിടെയൊക്കെയോ അവര്‍ക്ക് അഹങ്കാരമുണ്ട്. തിരിച്ചറിവില്ലാത്തത്
കൊണ്ടാണ് മോഹന്‍ലാല്‍ ഹിപ്പോക്രാറ്റാണ് എന്ന് അച്ഛന്‍ വിളിച്ചുപറഞ്ഞതെന്ന് ധ്യാന്‍ 
പറയുന്നു. മാതൃഭൂമിയുടെ സാഹിത്യോത്സവത്തിലാണ് ധ്യാനിന്റെ വിശദീകരണം.

ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന ഒരിക്കലും അഭിപ്രായമല്ല. ഒരുപാട് അറിവ് സമ്പാദിക്കുമ്പോള്‍
അഹങ്കാരവും ധാര്‍ഷ്ട്യവും പുച്ഛവും വരും. അറിവുള്ളവന് അഹങ്കാരം പാടില്ല. ഒരുപാട് വായിച്ച്
അറിവ് സമ്പാദിച്ചിട്ടും തിരിച്ചറിവില്ലെങ്കില്‍ അവന്‍ ലോക തോല്‍വിയാണ്’ എന്ന് ധ്യാന്‍
പറയുന്നു.
  സരോജ് കുമാര്‍ എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും മോഹന്‍ലാലിനും ഇടയില്‍
വിള്ളല്‍ വീണു. ഇരുവരും സംസാരിക്കാതെയായി. അത്തരം ഒരു അവസ്ഥയില്‍ മോഹന്‍ലാലിനെ കുറിച്ച്
പറയുന്നത് കേള്‍ക്കുമ്പോള്‍ കേള്‍ക്കുന്നവര്‍ സെന്‍സില്‍ എടുക്കണം എന്നില്ല, ധ്യാന്‍
പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും എനിക്ക് ലോകത്ത് ഏറ്റവും സ്‌നേഹവും ഇഷ്ടവുമുള്ള മനുഷ്യന്‍
അച്ഛനാണ്. അദ്ദേഹം കഴിഞ്ഞിട്ടെയുള്ളൂ എനിക്ക് ലോകത്ത് എന്തും എന്ന് ധ്യാന്‍ പറയുന്നു.
