# നയൻതാരയോട് എനിക്ക് ഒരിക്കൽ മോശമായി സംസാരിക്കേണ്ടി വന്നിട്ടുണ്ട് ധ്യാൻ ശീനിവാസൻ !!

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-about-nayanthara
- Published: 2022-09-15T14:36:51+05:30
- Author: Rahul

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ മിക്ക അഭിമുഖങ്ങളും
സോഷ്യൽ ലോകത്ത് ഇടം പിടിക്കാറുണ്ട്, ഇപ്പോൾ അത്തരത്തിൽ നയൻതാരയെക്കുറിച്ച് ധ്യാൻ പറയുന്ന
വാക്കുകളാണ് സോഷ്യൽ ലോകത്ത് ഇടം പിടിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ
സംഭവമാണ് താരം വെളിപ്പെടുത്തിയത്, അന്ന് രണ്ട് ദിവസം ഷൂട്ടിംഗ് നെടുമ്പാശേരി എയർപോട്ടിന്
അടുത്തുള്ള ഹോട്ടലിലായിരുന്നു ഷൂട്ടിംങ്, ആദ്യദിവസം തന്നെ രാവിലെ നയൻ‌താര തന്നെ വിളിക്കുകയും
സുഖം ഇല്ലാത്തതിനാൽ ഷൂട്ടിന് വരാൻ പറ്റില്ലെന്നും പറയുകയുണ്ടയി. ഈ ഹോട്ടലിലെ ഷൂട്ടിനായി
ഞാൻ ലക്ഷങ്ങൾ നൽകുകയും ഉണ്ടായി എന്ന് അവരോട് പറഞ്ഞപ്പോൾ നയൻ‌താര ദേഷ്യപ്പെടുക ഉണ്ടായി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Nayanthara-.jpeg?
resize=1024%2C1280&ssl=1)

ഞാൻ അവരുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാതയാണ് അത് പറഞ്ഞത്. പിന്നീട് നയൻതാരയുടെ
മാനേജരെ വിളിച്ച് ഇങ്ങനെ പറഞ്ഞു പോയി എന്നും പറയുകയുണ്ടായി. അദ്ദേഹവും ദേഷ്യപ്പെട്ടു,
ഈ സമയത്ത് ഞാൻ നിവിനെ വിളിച്ചു വരുത്തി നയൻതാരക്കായി തയാറാക്കിയ ലൈറ്റിംഗ് എല്ലാം മാറ്റി
നിവിനായി സെറ്റ് ചെയ്യുകായും ഉണ്ടായി, ഈ സമയത്ത് നയതാര ഷൂട്ടിംഗ് സെറ്റിലേക്ക് എത്തുകയും
അസുഖം ഒന്നും എനിക്ക് വിഷയം അല്ല എന്നും, ഞാൻ ഒരു പ്രഫക്ഷണൽ ആര്ടിസ്റ് ആണെന്ന് പറയുകയും
ഉണ്ടായി. ഇതോടെ താൻ രണ്ടു പേർക്കിടയിലും പെട്ട് പോയെന്നുമാണ് ധ്യാൻ പറയുന്നത്.
