# ആ സിനിമയിൽ രാജുവേട്ടൻ ചെയ്യ്ത കഥാപാത്രം മറ്റൊരു യുവ നടനെയും കൊണ്ട് ചെയ്യുവാൻ കഴിയില്ല, ധ്യാൻ ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-about-prthiviraj-sukumaran
- Published: 2024-04-25T09:50:17+05:30
- Author: Suji

നടൻ  പൃഥ്വിരാജിന്റെ  വലിയ ഒരു ആരധകനാണ് നടൻ ധ്യാൻ ശ്രീനിവാസൻ, എന്താണ് താൻ പൃഥ്വിരാജിന്റെ
ആരധകനാകാൻ കാരണം എന്ന് തുറന്നു പറയുകയാണ് ധ്യാൻ ,ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്
ഈ കാര്യം പറയുന്നത്. എനിക്ക് രാജുവേട്ടന്റെ അഭിനയത്തേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ മാസ്സ്
വേഷങ്ങളാണ് ഇഷ്ട്ടം. അതുപോലെയാണ് തനിക്ക് തമിഴിലെ നടന്മാരായ കമൽ ഹാസന്റെയും, രജനി കാന്തിന്റെയും,
അവരെ പോലെ തന്നെ മലയാളത്തിൽ ഒരു ഓളം സൃഷ്ട്ടിച്ച നടനാണ്  പൃഥ്വിരാജ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pr1-5.jpg?resize
=788%2C536&ssl=1)

രാജുവേട്ടൻ അദ്ദേഹത്തിന്റെ ആദ്യ കാലത്തു തന്നെ വന്ന വേഷമായിരുന്നു നന്ദനമൊക്കെ, അതുപോലെ
രാജുവേട്ടൻ തന്റെ 24 മത്തെ  വയസിൽ ചെയ്യ്‌ത വേഷമായിരുന്നു വാസ്തവം സിനിമയിലെ വേഷം,രാജുവേട്ടൻ
വാസ്തവത്തിൽ ചെയ്യ്ത ആ വേഷം ഒരു യുവനടന്മാരും ചെയ്യുകയില്ല, എന്ത് മാസ്സ് വേഷമാണ് ,
ഇപ്പോൾ മമ്മൂക്കക്കും, ലാലങ്കിളിനും ശേഷം അങ്ങനൊരു മാസ്സ് വേഷം ചെയ്യുന്ന നടൻ രാജുവേട്ടനാണ്
ധ്യാൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/raju2.jpg?resize
=1140%2C615&ssl=1)

ഇനിയുമൊരു നടനും രാജുവേട്ടൻ ചെയ്യ്ത ആവേഷം ചെയ്യുവാനും കഴിയില്ല എന്നാണ് ഞാൻ പറയുന്നതും,
സ്റ്റേറ്റ് അവാർഡ് വരെ ലഭിച്ച ചിത്രമാണ് വാസ്തവം, രാജുവേട്ടനെ അവാർഡ് ലഭിച്ചതിന് ശേഷം
അദ്ദേഹം ടാഗോർ ഓഡിറ്റോറിയത്തിൽ നടത്തിയ ഒരു പ്രസംഗം ഉണ്ട്, ഒരു 24  കാരനെ ഇത്രയും പക്വതയും,
ഒരു വലിയ വിഷനും  ഉണ്ടോ എന്ന് പോലും ഞാൻ ചിന്തിച്ചു, അന്നദ്ദേഹത്തിന്റെ പ്രസംഗം കേട്ടാണ്
ഞാൻ അദ്ദേഹത്തിന്റ ആരധകനായി മാറിയത് ധ്യാൻ പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/dhyan1-2.jpg?resize
=623%2C350&ssl=1)

 
