# അനൂപ് മേനോനും, ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം’ ഇടീം മിന്നലും’ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്ത് 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-and-anoop-menon-new-movie-idiyum-minnalum
- Published: 2024-04-08T11:03:52+05:30
- Author: Suji

അനൂപ് മേനോൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മനോജ് പാലോടൻ
സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇടിയും മിന്നലും, ചിത്രത്തിന്റെ മോഷൻ പോസ്റ്ററാണ് 
ചിത്രത്തിന്റെ അണിയറപ്രവര്തകര് പുറത്തുവിട്ടിരിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ
പശ്ചാത്തലത്തിൽ ഹ്യുമറിന് പ്രധാന്യം നലകിയ ഈ  മറ്റൊരു പ്രധാന കഥാപാത്രവുമായി ഷീലു എബ്രഹാമും
എത്തുന്നു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിക്കുന്നത്
എബ്രഹാം മാത്യുവാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/sheelu1.jpg?resize
=1088%2C605&ssl=1)

അബാം മൂവീസിന്റെ പതിനാലാമത്തെ ചിത്രം കൂടിയാണ് ഇത്, ഒരുപാട് നാളുകൾക്ക് ശേഷം കൃഷ്ണ 
പൂജപ്പുര ഒരുക്കിയ തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ബി കെ ഹരിനാരായണന്റെ
വരികൾക്ക് സംഗീതം നിര്വഹിച്ചിരിക്കുന്നത് പ്രകാശ് ഉള്ളേരി ആണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/annop1.jpg?resize
=647%2C363&ssl=1)

ഹരിശങ്കർ, മഹദേവൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചത്, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലുള്ളഉദ്യോഗസ്ഥരെയും
അവിടുള്ള  ആളുകളെ ചുറ്റിപറ്റി യുമാണ് ഈ കഥ ചെയ്യ്തിരിക്കുന്നത്, ഒരു ഹ്യുമർ രീതിയിലാണ്
സിനിമ ചെയ്യ്തിരിക്കുന്നത്. ചിത്രത്തിൽ അസീസ് നെടുമങ്ങാട്, സുരേഷ് കൃഷ്ണ, മേജർ രവി,
സിദ്ധിഖ്, അപര്ണതി, സെന്തിൽ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/dhy1.jpg?resize=
929%2C526&ssl=1)

 
