# ‘അച്ഛന്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്, ഇനി അഭിമുഖം കൊടുക്കില്ല’ ധ്യാന്‍ ശ്രീനിവാസന്‍

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-facebook-post-about-interview
- Published: 2022-06-18T16:36:38+05:30
- Author: Gargi

നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന് ആരാധകര്‍ ഏറെയാണ്. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം
വൈറലാകാറുണ്ട്. താരത്തിന്റെ രസകരമായ സംസാരം ആളുകള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ ചില പരാമര്‍ശങ്ങള്‍
വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ കുറച്ചു നാളത്തേക്ക് ഇനി അഭിമുഖം കൊടുക്കുന്നില്ലെന്നാണ്
ധ്യാന്‍ പറയുന്നത്. ‘പ്രകാശന്‍ പറക്കട്ടെ’ എന്ന സിനിമയുടെ വിശേഷങ്ങള്‍ ഫെയ്‌സ്ബുക്ക്
ലൈവിലൂടെ പങ്കുവയ്ക്കുമ്പോഴാണ് ധ്യാന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

![dhyansreenivasan-](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/
dhyansreenivasan-.jpg?resize=600%2C450&ssl=1)

”ഇനി അഭിമുഖം കൊടുക്കേണ്ടെന്നാണ് വീട്ടില്‍നിന്നുള്ള മുന്നറിയിപ്പ്. അച്ഛന്‍ ഇപ്പോള്‍
ആശുപത്രിയില്‍നിന്നു വീട്ടില്‍ എത്തിയിട്ടുണ്ട്. അതുെകാണ്ട് നല്ല കുട്ടിയായി വീട്ടില്‍
ഇരിക്കണം. ഇനി കുറച്ചു നാളത്തേക്ക് ലളിത ജീവിതമായിരിക്കും. അഭിമുഖങ്ങളും അടുത്തൊന്നും
ഉണ്ടാകില്ല. കാരണം പുതിയ സിനിമകളൊന്നും ഇനി അടുത്തൊന്നും റിലീസാകാനില്ല. ഞാന്‍ ഇന്റര്‍വ്യു
കൊടുക്കുന്നത് അവസാനിപ്പിക്കണം എന്നാണ് കുടുംബക്കാരുടെ അഭിപ്രായം. ഇങ്ങനെപോയാല്‍ കുടുംബക്കാരെ
മുഴുവന്‍ നാറ്റിക്കും എന്നൊരു പേടി അവര്‍ക്കുണ്ട്.

ഇതുവരെ കൊടുത്ത അഭിമുഖത്തില്‍ അച്ഛനെയും ചേട്ടനെയും കുറിച്ചാണ് പറഞ്ഞത്. ഇനിയും ബന്ധുക്കളെ
കുറിച്ച് ഞാന്‍ പറയുമോ എന്ന് അവര്‍ക്ക് പേടി. വാട്ട്‌സാപ്പ് ഫാമിലി ഗ്രൂപ്പില്‍ നിന്നും
ഞാന്‍ പുറത്താണ്. കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അവര്‍ എന്നെ ചേര്‍ക്കും. അപ്പോള്‍ നല്ല
കുട്ടിയായി ഇരിക്കാം എന്നു വിചാരിക്കുന്നു. അതുെകാണ്ട് അഭിമുഖം ഇനി വേണ്ടെന്നാണ് തീരുമാനം.
എന്റെ കഥകള്‍ ഒക്കെ ഇനി സിനിമയിലൂടെ പറയാമെന്നും താരം പറയുന്നു.
