# സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത ധ്യാനിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-facebook-post-viral-on-social-media
- Published: 2022-06-07T00:54:36+05:30
- Author: Gargi

മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ താരസഹോദരന്മാരാണ് വിനീത് 
ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും. ശ്രീനിവാസന്റെ മക്കള്‍ എന്ന മേല്‍വിലാസത്തില്‍ 
നില്‍ക്കാതെ, ഇരുവരും തങ്ങളുടേതായ ഇടം മലയാള സിനിമയില്‍ കണ്ടെത്തിയിട്ടുണ്ട്.

![dhyansreenivasan-](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/
dhyansreenivasan-.jpg?resize=600%2C450&ssl=1)

ഗായകനായി എത്തി, പിന്നീട് നടനും തിരക്കഥാകൃത്തും സംവിധായകനും ഗാനരചയിതാവും നിര്‍മാതാവുമൊക്കെയായി
മാറുകയായിരുന്നു വിനീത് ശ്രീനിവാസന്‍. അച്ഛനും ചേട്ടനും പിന്നാലെ ധ്യാനും വൈകാതെ സിനിമയിലെത്തി.
അഭിനയത്തിനു പുറമെ സംവിധാനത്തിലും നിര്‍മ്മാണരംഗത്തുമെല്ലാം സജീവമാകുന്ന ധ്യാനിനെയാണ്
പിന്നീട് പ്രേക്ഷകര്‍ കണ്ടത്.

![dhyan 1](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/05/dhyan-1.jpg?
resize=720%2C960&ssl=1)

ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ധ്യാനിന്റെ തഗ് വീഡിയോകളും
ഇറങ്ങാറുണ്ട്. എന്നാല്‍ സ്വന്തം സോഷ്യല്‍ മീഡിയ പേജുകളില്‍ അത്ര ആക്ടീവല്ലാത്ത താരമാണ്
ധ്യാന്‍. താന്‍ സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നുണ്ടെങ്കിലും സ്വന്തം പേജില്‍
അധികം പോസ്റ്റുകള്‍ ഇടാന്‍ താല്‍പര്യമില്ലാത്തയാളാണെന്ന് ധ്യാന്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ധ്യാനിന്റെ പുതിയ ഒരു പോസ്റ്റ് ആണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/06/dhyan.jpg?resize
=623%2C717&ssl=1)

അച്ഛന്‍ ശ്രീനിവാസനൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. നിഷ്‌കളങ്കനായ
കുട്ടി ധ്യാനിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്.‘
മുഖം കണ്ടാല്‍ അറിയുമോ സകല ഉടായിപ്പും കയ്യിലുണ്ടെന്ന്’, അച്ഛന്റെ കുരുപ്പ് മോന്‍ തുടങ്ങിയ
രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.
