# എന്നെ ആരും ആരാധിക്കരുത്…! അഭിമുഖത്തില്‍ തറപ്പിച്ച് പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍..!

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-interview-2
- Published: 2022-05-21T19:36:59+05:30
- Author: Rahul

കഴിഞ്ഞ ദിവസങ്ങളിലായി നടനും സംവിധായകനുമായ ധ്യാനിന്റെ അഭിമുഖത്തെ കുറിച്ചുള്ള ചര്‍ച്ചകളും
വിമര്‍ശനങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. തനിക്കെതിരായി വന്ന വിമര്‍ശനങ്ങള്‍ക്ക്
മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ധ്യാന്‍. ധ്യാനിനെ പോലെ ഒരുപാട് പേര്‍ ആരാധിക്കുകയും
ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നടന്റെ ഭാഗത്ത് നിന്ന് മീടുവിനെ കുറിച്ച് ഇത്തരം ഒരു
പരാമര്‍ശം ഉണ്ടായതിനെ കുറിച്ച് പറഞ്ഞപ്പോള്‍. തന്നെ ആരും ആരാധിക്കരുത് എന്നും ആ വാക്ക്
കേള്‍ക്കുന്നത് തന്നെ ഇഷ്ടമല്ലെന്നും ധ്യാന്‍ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/dhyan-sreenivasan.
jpg?resize=1280%2C720&ssl=1)

എല്ലാവരും ഓരോ വ്യക്തികളാണ് എന്നും ആരും ആരേയും ആരാധിക്കേണ്ട കാര്യമില്ലെന്നുമാണ് ധ്യാന്‍
ശ്രീനിവാസന്‍ പറയുന്നത്. അതേസമയം, പഴയ തലമുറയിലെ ആളുകള്‍ക്ക് പുതിയ തലമുറയോട് അസൂയ 
ആണെന്നും ധ്യാന്‍ പറയുന്നു. ഇവിടെ ലൈംഗികപരമായ നിരാശ നേരിട്ടുകൊണ്ടിരിക്കുന്നത് അറുപത്
വയസ്സിന് മുകളിലേക്കുള്ള ആളുകളാണെന്നും ധ്യാന്‍ പറയുന്നു. ഇന്നത്തെ തലമുറ വിദ്യാഭ്യാസം
കൊണ്ടും അറിവ് കൊണ്ടും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിലെ മികവ് കൊണ്ടും എല്ലാം
എന്തുകൊണ്ടും പഴയ തലമുറയേക്കാള്‍ മികച്ചത് തന്നെയാണെന്നും താരം പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dhyann.jpg?resize
=960%2C540&ssl=1)

അതേസമയം, തന്റെ അഭിമുഖത്തില്‍ എന്തായിരുന്നു സംഭവിച്ചത് എന്നും ധ്യാന്‍ പറയുന്നുണ്ട്.
തന്നോട് ചോദിക്കുന്ന ചോദ്യങ്ങളെ പോലെയായിരിക്കും തന്നില്‍ നിന്ന് വരുന്ന ഉത്തരങ്ങളും
എന്നാണ് ധ്യാന്‍ പറയുന്നത്. കുറിച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു, മീടുവൊക്കെ ഇപ്പോഴല്ലേ
ട്രെന്‍ഡ് ആയതെന്നും അന്നൊക്കെ മീടു ഉണ്ടായിരുന്നെങ്കില്‍ താന്‍ ഒന്നും ഇവിടെ ഉണ്ടാകില്ലായിരുന്നു
എന്നുമായിരുന്നു താരം പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/dhyan-1.jpg?resize
=1280%2C720&ssl=1)

എന്നാല്‍ അന്ന് താന്‍ ചെയ്ത ചെറിയ കാര്യങ്ങളെ കുറിച്ചോര്‍ത്താണ് ചിരിച്ചു പോയത് എന്നും
അല്ലാതെ സര്‍വൈവര്‍മാരെ ഒരിക്കലും പരിഹസിക്കുകയോ മീ ടുവിനെ പരിഹസിക്കുകയോ ചെയ്തിട്ടില്ലെന്നും
അദ്ദേഹം പറഞ്ഞിരുന്നു. സെക്‌സ് ജോക്കടക്കമുള്ള തെറ്റുകള്‍ ചെയ്തു എന്നല്ലാതെ ലൈംഗീകമായി
താന്‍ ആരേയും ചൂഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
