# ചിരിപ്പൂരം ഒരുക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍!! കോപ്പ് അങ്കിള്‍ ഫസ്റ്റ്‌ലുക്ക് പുറത്ത്

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-movie-cop-uncle-first-look
- Published: 2024-03-08T21:18:20+05:30
- Author: Anu

തിയറ്ററുകളില്‍ ചിരിപ്പൂരം ഒരുക്കാന്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം എത്തുന്നു. കോപ്പ്
അങ്കിള്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്
അണിയറപ്രവര്‍ത്തകര്‍. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. 
വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കോമഡി എന്റര്‍ടെയ്‌നര്‍ പശ്ചാത്തലത്തിലുള്ള ചിത്രം വേനലവധിക്കാണ് തിയറ്ററുകളില്‍ എത്തുന്നത്.
ധ്യാന്‍ ശ്രീനിവാസന് പുറമെ മിന്നല്‍ മുരളി ഫെയിം മാസ്റ്റര്‍ വസിഷ്ഠ്, അജു വര്‍ഗീസ്,
സൈജു കുറുപ്പ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഗുഡ് ആംഗിള്‍ ഫിലിംസിന്റെയും ക്രിയ ഫിലിം കോര്‍പ്പിന്റെയും നെക്‌സ്റ്റെല്‍ സ്റ്റുഡിയോസിന്റെയും
ബാനറില്‍ സന്ദീപ് നാരായണ്‍, പ്രേം അബ്രാം, രമേഷ് കരുടൂരി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
പയ്‌സ തോമസ്, നിതിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍.

റോജോ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത്ശങ്കര്‍
ശര്‍മയാണ്. പശ്ചാത്തല സംഗീതം ഒരുക്കുന്നത് മാര്‍ക്ക് ജി മ്യൂസാണ്. കണ്ണന്‍ മോഹനാണ് 
എഡിറ്റര്‍. അസീസ് കരുവാരകുണ്ടാണ് കല സംവിധായകന്‍.
  ധ്യാന്‍ രചന നിര്‍വഹിക്കുന്ന അഞ്ചാമത്തെ
ചിത്രവുമാണ് കോപ്പ് അങ്കിള്‍. ധ്യാന്‍ ആദ്യമായി തിരക്കഥ എഴുതിയ ചിത്രം ഗൂഢാലോചനയാണ്.
ധ്യാന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ബ്ലോക്ക്ബസ്റ്ററായിരുന്ന ലവ് ആക്ഷന്‍ ഡ്രാമ.
