# ധ്യാന്‍ ശ്രീനിവാസന്റെ ഫേസ് ഓഫിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്!!

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-movie-face-off-first-look-poster
- Published: 2024-01-28T17:38:52+05:30
- Author: Anu

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സജീവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫേസ് ഓഫിന്റെ ടൈറ്റില്‍
പോസ്റ്റര്‍ പുറത്ത്. നടന്‍ പൃഥ്വിരാജാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. 
ലാല്‍ ഇന്ദ്രന്‍സ്, മുകേഷ്, ഉര്‍വശി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ
അവതരിപ്പിക്കുന്നത്.

ധ്യാന്‍ ശ്രീനിവാസന്റേതായി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രം അയ്യര്‍ ഇന്‍ അറേബ്യയാണ്.
ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. മുകേഷിന്റെയും ഉര്‍വശിയുടെയും 
മകനായാണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്.
  ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്,
ഷൈന്‍ ടോം ചാക്കോ, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ്
പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്ബൂതിരി, രശ്മി
അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരാണ് മറ്റ്
പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് എംഎ നിഷാദാണ്. കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ
കഥ പുരോഗമിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്. വിഘ്‌നേശ്
വിജയകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ആനന്ദ് മധുസൂദനനാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്
സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനും ചേര്‍ന്നാണ്. ഗാനരചന- പ്രഭാ വര്‍മ, റഫീഖ് 
അഹമ്മദ്, ഹരിനാരായണന്‍, മനു മഞ്ജിത്. തിരക്കഥ- എം എ നിഷാദ്. ശബ്ദലേഖനം- ജിജുമോന്‍ ടി
ബ്രൂസ്. സൗണ്ട് ഡിസൈന്‍- രാജേഷ് പിഎ. നിര്‍മാണം- വിഘ്നേഷ് വിജയകുമാര്‍. ബാനര്‍- വെല്‍ത്ത്
ഐ പ്രൊഡക്ഷന്‍സ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
