# ധ്യാന്‍ ശ്രീനിവാസന്റെ ‘പാപ്പരാസികള്‍’ക്ക് വ്യാജ ഫസ്റ്റ്ലുക്ക് പോസ്റ്ററുമായി പ്രമോഷന്‍!!

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-movie-papparazi-fake-promotion
- Published: 2024-04-26T14:27:27+05:30
- Author: Anu

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘പാപ്പരാസികള്‍’ എന്ന ചിത്രത്തിന്റെ വ്യാജ ഫസ്റ്റ്ലുക്ക്
പോസ്റ്റര്‍ പ്രചരിപ്പിച്ചതായി പരാതി. ജിദ്ദയില്‍ ചിത്രത്തിന്റെ പ്രമോഷന്‍ സംഘടിപ്പിച്ചതിനെതിരേയാണ്
ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനും നടപടിയ്‌ക്കൊരുങ്ങിയത്. പോസ്റ്റ് പ്രൊഡക്ഷന്‍
വര്‍ക്കുകള്‍ നടക്കുന്ന ചിത്രത്തിന്റെ പ്രമോഷന്‍ സംഘടിപ്പിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന്
നിര്‍മാതാവ് ശ്രീജിത്ത് വര്‍മ, സംവിധായകന്‍ മുനാസ് മൊയ്തീന്‍ എന്നിവര്‍ പരാതിയില്‍ 
പറയുന്നു.
  ചിത്രത്തിലെ അഭിനേതാവ് കൂടിയായ ഫഹദ് മൈമൂണിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്.
ചിത്രം ജിയോയുടെ ഒടിടി പ്ലാറ്റ്ഫോം വഴി അടുത്തമാസം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിലെ
ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന് മലയാള സിനിമയിലെ പ്രമുഖ നടനാണ് ഡബ് ചെയ്തിരിക്കുന്നത്
എന്നുമായിരുന്നു വ്യാജ പ്രചാരണം. ചിത്രത്തിന്റെ സൈറ്റില്‍ ഫഹദും സംവിധായകനും തമ്മിലുണ്ടായ
അസ്വാരസ്യങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് വ്യാജ പ്രമോഷന്‍ നടക്കാന്‍ കാരണമെന്നും
നിര്‍മാതാവ് പറയുന്നു.  ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് മുനാസ്
മുഹമ്മദാണ്. വര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രമെത്തുന്നത്. ശ്രീജിത്ത് വര്‍മ്മയാണ്
ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, ഐശ്വര്യ മേനോന്‍ എന്നിവരെ
കൂടാതെ ഭഗത് മാനുവല്‍, ജാഫര്‍ ഇടുക്കി, ഫഹദ് മൈമൂണ്‍, ശ്രീജിത്ത് വര്‍മ്മ, ഇന്നസെന്റ്,
ടിജി രവി, നിര്‍മല്‍ പാലാഴി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
