# ധ്യാന്‍ ശ്രീനിവാസന്റെ ‘സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്’ റിലീസ് തീയതിയായി!!

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-movie-swargathile-katturumb-release-date
- Published: 2024-03-26T21:00:54+05:30
- Author: Anu

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ജസ്പാല്‍ ഷണ്‍മുഖന്‍ ഒരുക്കുന്ന ചിത്രമാണ്
 ‘സ്വര്‍ഗ്ഗത്തിലെ
കട്ടുറുമ്പ്’. ധ്യാന്‍ ശ്രീനിവാസന്‍, ഗായത്രി അശോക്, ജോയി മാത്യു, നിര്‍മ്മല്‍ പാലാഴി,
രാജേഷ് പറവൂര്‍, ജയകൃഷ്ണന്‍, സുധി കൊല്ലം, ടോണി, മനോഹരി ജോയി, അംബിക മോഹന്‍, അഞ്ജു 
എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസ്
തീയതിയാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവച്ചിരിക്കുന്നത്. മെയ് മാസത്തില്‍ ചിത്രം തിയ്യേറ്ററിലെത്താനിരിക്കുകയാണ്.

മൈന ക്രിയേഷന്‍സിന്റെ ബാനറില്‍ ശിവന്‍കുട്ടന്‍ കെ എന്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രം
നിര്‍മ്മിക്കുന്നത്. കഥ- ശിവന്‍കുട്ടന്‍ വടയമ്പാടി, തിരക്കഥ, സംഭാഷണം – വിജു രാമചന്ദ്രന്‍,
പ്രൊജക്റ്റ് ഡിസൈനര്‍ -എന്‍.എം.ബാദുഷ, ക്യാമറ – അശ്വഘോഷന്‍ ആണ്.  എഡിറ്റര്‍-കപില്‍
കൃഷ്ണ, ഗാനങ്ങള്‍ – സന്തോഷ് വര്‍മ്മ, സംഗീതം – ബിജിപാല്‍, കല – കോയാസ്, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍- വിനോദ് പറവൂര്‍, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം – കുമാര്‍
എടപ്പാള്‍, പി.ആര്‍.ഒ- പി.ശിവപ്രസാദ്, സ്റ്റില്‍സ്- ശ്രീനി മഞ്ചേരി എന്നിവരൊക്കെയാണ്
ചിത്രത്തിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.
