# ഞാൻ ഒരു ഇന്റർനാഷണൽ വായിനോക്കിയാണ്! ആ  എന്നെ നോക്കിയിരിക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി, ധ്യാൻ ശ്രീനിവാസൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-talk-about-in-anushka-shetty
- Published: 2023-09-13T11:47:30+05:30
- Author: B4blaze News Desk

സിനിമകളേക്കാൾ പ്രേക്ഷകർക്ക് പ്രധാന്യം ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾക്ക് ആണ്, അത്രത്തോളം
തന്റെ അഭിമുഖത്തിലൂടെ  പ്രേക്ഷകരെ എന്ജോയ് ചെയ്യിക്കും നടൻ,ഇപ്പോൾ അങ്ങനൊരു അഭിമുഖമാണ്
സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഓൺ ലുക്കേഴ്സ് മീഡിയക്ക് നൽകിയ അഭിമുഖ്ത്തിലാണ് താരം
ഇപ്പോൾ തന്റെ  ജീവിതത്തിൽ  സുന്ദരിയായ പെൺകുട്ടിയെ കുറിച്ച് പറയുന്നത്. ഒന്നാമത് താൻ
ഒരു ഇന്റർനാഷണൽ വായിനോക്കിയാണ്, ആ എന്നെ നോക്കിയിരുന്ന പെൺകുട്ടിയെ കണ്ടു ഞാൻ ഞെട്ടി
ധ്യാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan1-1.jpg?resize
=935%2C620&ssl=1)

ഒരു ദിവസം ഞാനും വിനീതേട്ടനും കൂടി മദ്രാസിലെ താജ് ക്ളബ്ബ് ഹൗസ് ഹോട്ടലിൽ ക്യാൻഡിൽ 
ഡിന്നറിനെ പോയത്. അങ്ങനെ ഞങ്ങൾ അവിടിരുന്ന ആ ഡിന്നർ ആസ്വദിച്ചു കഴിക്കുവാണ്, ഈ ക്യാൻഡിൽ
വെട്ടത്തിൽ താൻ അങ്ങകലെ ഒരു പെൺകുട്ടി തന്നെ നോക്കുന്നതായി കണ്ടു, ആ പെൺകുട്ടിയുടെ 
എതിർവശത്തെ മറ്റൊരാൾ ഇരിപ്പുണ്ട്, ശരിക്കും ഞാൻ പെൺകുട്ടിയെ നോക്കിയപ്പോൾ ഒന്ന് ഞെട്ടി,
അനുഷ്‌ക ഷെട്ടി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/anushka1.jpg?resize
=661%2C623&ssl=1)

അന്ന് ഞാൻ ധ്യാൻ ശ്രീനിവാസൻ എന്ന പേരിൽ അറിയപ്പെടുന്ന സമയം ഒന്നുമല്ല, അനുഷ്‍ക അന്ന്
രണ്ടു മൂന്നു സിനിമകളിൽ മാത്രമായിരിക്കും അഭിനയിച്ചത്, ശരിക്കും അന്നവരുടെ സൗന്ദര്യം
കണ്ടാൽ നമ്മൾ ആകൃഷ്ടരായി പോകും, അവർ എന്നെ നോക്കുന്നുണ്ട്, പിന്നീട് അവർ എഴുന്നേറ്റ്
പോയി, ശരിക്കും അന്നേരമാണ് വിനീതേട്ടൻ പോലും കാണുന്നത്, ഞാൻ ഇരുന്ന സീറ്റിൽ വിനീതേട്ടൻ
ആണ് ഇരുന്നതെങ്കിൽ അവർ അടിച്ചിട്ട് പോയേനെ ചിരിച്ചുകൊണ്ട് ധ്യാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan2-1.jpg?resize
=1095%2C616&ssl=1)
