# ഞാൻ ചിന്തിച്ചത് ഇന്റർവ്യൂ കണ്ട് ആരും എന്റെ സിനിമക്ക് കയറില്ലന്നായിരുന്നു!എന്നാൽ  പിന്നീട് കാര്യം മനസിലായി, ധ്യാൻ 

- Link: https://ml.b4blaze.com/film-news/dhyan-sreenivasan-talk-about-in-interviews
- Published: 2023-09-09T09:44:47+05:30
- Author: B4blaze News Desk

ഒരുപാടു താരങ്ങളുടെ അഭിമുഖങ്ങളിൽ നിന്നും വെത്യസ്തമായ അഭിമുഖം നടത്തുന്ന നടൻ ആണ് ധ്യാൻ
ശ്രീനിവാസൻ, ശരിക്കും താരത്തിന്റെ സിനിമകളേക്കാൾ പ്രേക്ഷകർക്ക് പ്രിയങ്കരം നടന്റെ അഭിമുഖങ്ങൾ
ആണെന്ന് തന്നെ പറയാം, ഇപ്പോൾ താരം പറയുന്നത് തന്റെ ഇന്റർവ്യൂ കണ്ടു ആരും സിനിമകക്ക്
പോകരുത് എന്നാണ്, തന്റെ പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രൊമോഷൻ
ഭാഗമായി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകൾ ആണിവ

തന്റെ ഇന്റർവ്യൂ കണ്ടു  ആരും അങ്ങനെ എന്റെ സിനിമ തീയറ്ററിൽ പോയി കാണില്ല എന്നായിരുന്നു
ചിന്ത, എന്നാൽ അങ്ങനെയല്ല  എനിക്ക് പിന്നീട് കാര്യം മനസിലായി, എന്റെ ആ ചിന്ത തെറ്റാണെന്നു,
കാരണം എന്റെ ഇന്റർവ്യൂ കണ്ടാണ് പലരും സിനിമ കാണാൻ എത്തുന്നതെന്ന് ധ്യാൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan1.jpg?resize
=799%2C799&ssl=1)

എന്നാൽ എന്റെ ഇന്റർവ്യൂ കണ്ടു ആരും സിനിമക്ക് പോകരുതെന്നാണ് എനിക്ക് പറയാനുള്ളത്. ഒരു
അഭിമുഖ്ത്തിനു വൺ മില്യൺ വ്യൂവേഴ്സ് ഉണ്ടെങ്കിൽ അവരെല്ലാം സിനിമ കണ്ടാലും വലിയ തുക 
ആയി. ഇപ്പോൾ സോഷ്യൽ മീഡിയിൽ നിരവധിപേർ  ഒരു സിനിമ റിലീസ് ചെയ്യ്തു കഴിയുമ്പോൾ അതിന്റെ
റിവ്യൂ പറയുന്നുണ്ട്, അത് കണ്ടതിനു ശേഷമേ സിനിമ കാണാൻ പോകാവൂ ധ്യാൻ പറയുന്നു. സെപ്റ്റംബർ
15  നെ ആണ് ധ്യാനിന്റെ നദികളിൽ സുന്ദരി യമുന എന്ന ചിത്രം റിലീസ് ചെയ്യുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/dhyan2.jpg?resize
=620%2C622&ssl=1)

 
