# ധ്യാനിന്റെ സിനിമ കാണണം; വീൽചെയറിലെത്തി ശ്രീനിവാസൻ

- Link: https://ml.b4blaze.com/film-news/dhyan-sreenivasn-movie-news
- Published: 2023-09-15T15:32:48+05:30
- Author: Sreekumar

മലയാളികളുടെ  പ്രിയ നടനാണ് ശ്രീനിവാസൻ.പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയജീവിതത്തിൽ  
അദ്ദേഹം അഭിനയിച്ച് തീർത്തത് ഒട്ടനവധി കഥാപാത്രങ്ങൾ ആണ്.അടുത്തിടെ വന്നുചേർന്ന അനാരോ​
ഗ്യത്തിൽ നിന്നും തിരിച്ചുവന്നു കൊണ്ടിരിക്കയാണ് ശ്രീനിവാസൻ ആരോഗ്യാവസ്ഥ മോശമായിരുന്നിട്ടും
മകൻ ധ്യാനിന്റെ സിനിമ കാണാൻ തിയേറ്ററിലെത്തി ശ്രീനിവാസൻ. ധ്യാൻ ശ്രീനിവാസൻ നായകനായി
എത്തുന്ന ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ പ്രിമിയർ ഷോ കാണാനാണ് ഭാ​ര്യയ്ക്കും
സുഹൃത്തുക്കൾക്കും ഒപ്പം ശ്രീനിവാസൻ എത്തിയത്. തിയേറ്ററിനുള്ളിൽ പകുതി വരെ വീൽചെയറിൽ
വന്ന അദ്ദേഹം പിന്നീട് ഭാര്യയുടെ കയ്യും പിടിച്ച് തിയറ്ററിനുള്ളിലേക്ക് പോകുകയായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി നല്ലതല്ലെന്നും, ശ്വാസം മുട്ടലിന്റെ കുറച്ച് പ്രശ്നങ്ങളുള്ളതിനാൽ
സിനിമ കണ്ട ശേഷം പ്രതികരിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും കൂടെ വന്നവർ മാധ്യമങ്ങളെ
അറിയിച്ചിരുന്നു.

ആശുപത്രിവാസത്തിനു ശേഷം വിനീത് ശ്രീനിവാസനൊപ്പം ശ്രീനിവാസൻ ‘കുറുക്കൻ’ എന്ന സിനിമയിലൂടെ
അഭിനയത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ശ്രീനിവാസന്‍റെ
തിരിച്ചുവരവ് ചിത്രമായ കുറുക്കന്‍ റിലീസ് ചെയ്തത്. നവാഗതനായ ജയലാല്‍ ദിവാകരന്‍ ആണ് 
സിനിമ സംവിധാനം ചെയ്ത്. ശ്രീനിവാസനൊപ്പം മകന്‍ വിനീതും പ്രധാന കഥാപാത്രമായി ചിത്രത്തില്‍
എത്തിയിരുന്നു.  സുധീർ കരമന, മാളവിക മേനോൻ, അൻസിബ ഹസൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത്
മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ബാലാജി ശർമ്മ, ജോൺ, കൃഷ്ണൻ നെടുമങ്ങാട്,
അസീസ് നെടുമങ്ങാട്, നന്ദൻ ഉണ്ണി, അഞ്ജലി സത്യനാഥ് തുടങ്ങിയവരും കുറുക്കന്ന്‍റെ ഭാഗമായി.
ധ്യാനിനൊപ്പം അജു വര്‍ഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് നദികളില്‍
സുന്ദരി യമുന. ചിത്രം ഇന്ന്തിയറ്ററുകളില്‍ പ്രദക്ഷണം ആരംഭിച്ചിട്ടുണ്ട്. . നവാഗതരായ
വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം
ചെയ്യുന്നത്.സുധീഷ്, നിര്‍മ്മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, നവാസ് വള്ളിക്കുന്ന്, അനീഷ്,
പാര്‍വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂര്‍, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍,
സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മയ ശശികുമാർ എന്നിവര്‍ പ്രധാന വേഷത്തില്‍
എത്തുന്നു.
