# ‘തല’യോടൊപ്പം വെള്ളിത്തിരയില്‍ എത്തി ദിനേശ് പ്രഭാകര്‍..!! കൈയ്യടി നേടിയ കഥാപാത്രം!

- Link: https://ml.b4blaze.com/film-news/diensh-prabhakar-about-valimai-movie
- Published: 2022-02-25T11:15:51+05:30
- Author: Rahul

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് ദിനേശ് പ്രഭാകര്‍. കുട്ടിക്കാലം
മുതല്‍ക്കേ ചലച്ചിത്ര മേഖലയോട് താല്‍പര്യമുണ്ടായിരുന്ന ഈ കലാകാരന്‍ സിനിമ എന്ന ഈ ഒരു
വലിയ ഇന്‍ഡസ്ട്രിയുടെ പല മേഖലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നടനായും എക്‌സിക്യൂട്ടീവ്
പ്രൊഡ്യൂസറായും കാസ്റ്റിംഗ് ഡയറക്ടറായും എല്ലാം ഇദ്ദേഹം സിനിമാ രംഗത്ത് തന്നെയുണ്ട്.

ഇപ്പോഴിതാ ആരാധകരുടെ പ്രിയപ്പെട്ട അജിത്തിന്റെ പുതിയ സിനിമ വാലിമൈ എന്ന തമിഴ് ചിത്രത്തില്‍
അദ്ദേഹത്തിന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് ദിനേഷ് പ്രഭാകര്‍. ഒരുപാട്
നാളത്തെ കാത്തിരിപ്പിന് ശേഷം തീയറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് വലിയ വരവേല്‍പ്പാണ്
ലഭിച്ചത്. പ്രേക്ഷകരുടെ മികച്ച പ്രതികരണം നേടി ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ
ഭാഗമായതിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദിനേശ് പ്രഭാകര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dinesh-78-300x168.
jpeg?resize=1073%2C601&ssl=1)

നടന്‍ അജിത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നുവെന്നാണ്
ദിനേശ് പ്രഭാകര്‍ പറയുന്നത്. ഫെയ്ബുക്കിലൂടെയായിരുന്നു നടന്റെ പ്രതികരണം…”തലയോടൊപ്പം
സ്‌ക്രീന്‍ പ്രെസ്സന്‍സ് പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കാണുന്നു. അജിത്
സാറിന്റെ വലിമൈ സിനിമ തിയേറ്ററില്‍ റിലീസ് ആയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/valimai-1645695185-
300x169.jpg?resize=1010%2C569&ssl=1)

കാണുക പറ്റുന്ന വിധം സപ്പോര്‍ട്ട് തരിക” എന്ന് ദിനേശ് പ്രഭാകര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വാലിമൈയില്‍ നെഗറ്റീവ് ഷെയ്ഡുള്ള ഒരു പോലീസ് ഓഫീസറായാണ് ദിനേശ് പ്രഭാകര്‍ എത്തുന്നത്.
അജിത്തുമായുള്ള കോമ്പിനേഷന്‍ സീനുകളിലെല്ലാം ദിനേശിന്റെ കഥാപാത്രം മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ്
പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

 
