# ജനഗണമനയുടെ വിജയം..! ആദ്യം നന്ദി മമ്മൂക്കയോട്..! സംവിധായകന്റെ വാക്കുകള്‍..!

- Link: https://ml.b4blaze.com/film-news/dijo-jose-antony-new-post-with-mammootty
- Published: 2022-04-29T13:33:23+05:30
- Author: Rahul

പ്രഖ്യാപനം മുതല്‍ക്കേ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ജനഗണമന..പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും
കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമ ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു സിനിമ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ജനഗണമന
എന്ന ചിത്രം നേടുന്നത്. സിനിമാ പ്രേമികളില്‍ നിന്ന് നല്ല രീതിയിലുള്ള പ്രതികരണം നേടി
ചിത്രം അതിന്റെ വിജയ യാത്ര തുടര്‍ന്നുകൊണ്ടിരിക്കെ, ജനഗണമന ചിത്രത്തിന്റെ സംവിധായകന്‍
ഡിജോ ജോസ് ആന്റണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/jana-gana-mana-movie-
300x169.jpg?resize=1157%2C652&ssl=1)

തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയ്ക്ക മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിനിടെ
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഡിജോ ജോസ് ആന്റണി
കുറിച്ച വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നത്. മമ്മൂട്ടിയുടെ നരേഷനോടെ
സിനിമ തുടങ്ങാന്‍ സാധിച്ചതിലെ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്..
മമ്മൂക്കയോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു…
മമ്മൂട്ടിയുടെ നരേഷനോടെ സിനിമ തുടങ്ങാന്‍ സാധിച്ചുവെന്നും ഇപ്പോള്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ക്ക്
ഒരുപാട് സന്തോഷമുണ്ടെന്നും ഡിജോ ജോസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/jana-gana-mana-280x300.
jpg?resize=1152%2C1234&ssl=1)

‘സിനിമയ്ക്ക് കിട്ടുന്ന കയ്യടിക്ക് ഞാന്‍ ആദ്യം നന്ദി പറയുന്നത് നമ്മുടെ മെഗാ സ്റ്റാര്‍
മമ്മൂക്കയ്ക്കാണ്. മമ്മൂക്കയുടെ നരേഷനോടെ ‘ജനഗണമന’ സിനിമ തുടങ്ങാന്‍ സാധിച്ചു. മമ്മൂക്കയോട്
ഒരായിരം നന്ദി പറയുന്നു ഈ അവസരത്തില്‍. ഒരുപാട് സന്തോഷം’, ഡിജോ ജോസ് ആന്റണി കുറിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/jana-gana-mana-3-
206x300.jpg?resize=1150%2C1675&ssl=1)

സിനിമ പ്രദര്‍ശനത്തിന് എത്തിയ ദിവസം തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട് തുടങ്ങിയത്
കൊണ്ട് തന്നെ ചിത്രം വലിയൊരു ഹിറ്റായി മാറുമെന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകരുടേയും
പ്രതീക്ഷ.. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറുകളില്‍ 
സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചത്.
