# ദിലീപിന്റെ 150-ാമത്തെ ചിത്രത്തിന് തുടക്കമായി!!

- Link: https://ml.b4blaze.com/film-news/dileep-150th-film-begins
- Published: 2024-04-03T22:39:56+05:30
- Author: Anu

ദിലീപ്-ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് തുടക്കമായി.
ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും നടക്കാവില്‍ വച്ച് നടന്നു. മാജിക് ഫ്രെയിംസിന്റെ
ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിന്റോ
സ്റ്റീഫന്‍ ആണ്.
  ദിലീപിന്റെ സിനിമാ കരിയറിലെ 150-ാമത്തെ ചിത്രമാണിത്. ഷാരിസ് മുഹമ്മദാണ്
ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. സ്വിച്ചോണ്‍ ചടങ്ങില്‍ നടന്‍ സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണന്‍,
സിബി മലയില്‍, എം. രഞ്ജിത്, സിയാദ് കോക്കര്‍, എബ്രഹാം, ഷീലു എബ്രഹാം, അനില്‍ തോമസ്,
ജോര്‍ജ് സെബാസ്റ്റ്യന്‍, ജിബു ജേക്കബ്, സംവിധായകന്‍ ബിന്റോ സ്റ്റീഫന്റെ മാതാപിതാക്കളും
പങ്കെടുത്തു.  ഒരു ഫാമിലി എന്റര്‍ടൈനര്‍ ചിത്രമാണ് അണിറയില്‍ ഒരുങ്ങുന്നത്. സനല്‍ ദേവ്
ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിത്തുന്നത്. സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള,
ധ്യാന്‍ ശ്രീനിവാസന്‍, ജോണി ആന്റണി, ജോസ് കുട്ടി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍
പ്രധാന വേഷത്തിലെത്തുന്നുണ്ട്.
