# മക്കളോട് അങ്ങനെ ചെയ്യണം എന്നൊന്നും എനിക്ക് പറയാൻ കഴിയില്ല, ദിലീപ്

- Link: https://ml.b4blaze.com/film-news/dileep-about-daughters
- Published: 2023-11-04T14:12:20+05:30
- Author: Devika

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ബാന്ദ്രയുടെ പ്രമോഷൻ പരുപാടിയിൽ സജീവമായി പങ്കെടുക്കുകയാണ്
ദിലീപ് ഇപ്പോൾ. ദിലീപ് മാത്രമല്ല, സംവിധായകൻ അരുൺ ഗോപിയും പ്രമോഷൻ പരിപാടികളിൽ സജീവമായി
പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരം ഒരു പ്രമോഷൻ പരിപാടിക്കിടയിൽ ദിലീപ് 
തന്റെ മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ
ശ്രദ്ധ നേടിയിരിക്കുന്നത്. മീനാക്ഷിയോ മഹാലക്ഷ്മിയായി ഇന്നത്‌ ആയി കാണണം എന്ന് ദിലീപേട്ടന്
ആഗ്രഹം ഉണ്ടോ എന്നാണ് പരുപാടിയിൽ അവതാരിക ദിലീപിനോട് ചോദിച്ച ഒരു ചോദ്യം. എന്നാൽ അതിനു
ദിലീയോ പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു, നമുക്ക് അങ്ങനെ അവർ ഇങ്ങനെ ആയി കാണണം എന്നൊന്നും
പറയാൻ കഴിയില്ലല്ലോ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/dileep1.jpg?resize
=818%2C608&ssl=1)

പണ്ടത്തെ കാലമൊന്നുമല്ലലോ ഇപ്പോൾ. എല്ലാവര്ക്കും അവരവരുടേത് ആയ ആഗ്രഹങ്ങളും സ്വപ്നങ്ങളും
ഒക്കെ ഉണ്ടാകും. നമ്മൾ ഒന്നിനും അവര്ക്ക് പ്രഷർ കൊടുക്കാൻ പാടില്ലല്ലോ. ദൈവം സഹായിച്ച്
രണ്ടു പേരും നമ്മളെ മനസ്സിലാക്കുന്നവർ ആണ്. രണ്ടു പേരും നമ്മളെ മനസ്സിലാക്കി കൂടെ നിൽക്കുന്ന
കുട്ടികൾ ആണ്. ആ കാര്യത്തിൽ ദൈവം ഞങ്ങൾക്ക് ഒപ്പമുണ്ട്. പിന്നെ അവർ എന്ത് ആകണമെന്നുള്ളത്
അവരുടെ ഇഷ്ട്ടം അല്ലെ, നമ്മുടെ ജീവിതത്തിൽ നമ്മൾ പല തോന്നിവാസങ്ങളും കാണിച്ച് വന്നവർ
ആണ്. അത്  കൊണ്ട് തന്നെ അവരെ ഉപദേശിക്കാനുള്ള വോയിസ് നമുക്കില്ല. അവർ എന്ത് തീരുമാനിക്കുന്നോ
ഇതിനെ സപ്പോർട്ട് ചെയ്തു നമ്മൾ നിൽക്കും എന്നുമാണ് ദിലീപ് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/dileep3.jpeg?resize
=1440%2C1440&ssl=1)

അതേ സമയം ഇപ്പോൾ ദിലീപ് ചെന്നൈയിൽ ആണ് താമസമാക്കിയിരിക്കുന്നത്. ചെന്നൈയിൽ ദിലീപിന്
മറ്റൊരു മുഖമാണ് എന്നാണ് അരുൺ ഗോപി പറയുന്നത്. ഒരു ദിവസം ഞാൻ ദിലീപേട്ടനെ വിളിച്ചപ്പോൾ
ദിലീപേട്ടൻ മകൾ മഹാലക്ഷ്മിയെ സ്കൂളിൽ വിടാൻ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞു
ഞാൻ വിളിച്ചപ്പോൾ ഗ്രോസറി ഐറ്റംസ് വാങ്ങിക്കാൻ കടയിൽ നിൽക്കുകയാണ് എന്നാണ് പറഞ്ഞത്.
അങ്ങനെ നമ്മൾ ഇവിടെ കാണുന്ന ദിലീപേട്ടൻ അല്ല ചെന്നൈയിൽ. അവിടെ ശരിക്കും ഒരു ഗൃഹനാഥൻ
ആണ് ചെന്നൈയിൽ ദിലീപേട്ടൻ എന്നും നമ്മൾ ആരും കാണാത്ത മറ്റൊരു മുഖമാണ് ദിലീപേട്ടന് ചെന്നൈയിൽ
ഉളളത് എന്നും അരുൺ ഗോപി പറയുന്നു.
