# വളരെ സങ്കടകരമായ അവസ്ഥയിൽ കൂടിയാണ് ഇപ്പോൾ കടന്നു പോകുന്നത്

- Link: https://ml.b4blaze.com/film-news/dileep-about-mahesh
- Published: 2023-07-10T08:38:15+05:30
- Author: Devika

നിരവധി ആരാധകർ ഉള്ള താരമാണ് ദിലീപ്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ്. മിമിക്രിയിൽ
കൂടിയാണ് താരം ആരാധകരുടെ ശ്രദ്ധ നേടിയത്. അതിനു ശേഷമാണു ദിലീപ് സിനിമയിലേക്ക് എത്തിയത്.
മിമിക്രി ജീവിതത്തിൽ കൂടിയാണ് താൻ സിനിമയിലേക്ക് എത്തപ്പെട്ടത് എന്നത് കൊണ്ട് തന്നെ
മിമിക്രിയോടും മിമിക്രി കലാകാരന്മാരോടും ഒരു പ്രത്യേക സ്നേഹവും കരുതലുമാണ് ദിലീപിന്
ഉള്ളത്. ഇത്തരത്തിൽ പ്രായമായ നിരവധി മിമിക്രി കലാകാരന്മാർക്ക് ദിലീപ് പലപ്പോഴും സഹായ
ഹസ്തങ്ങളുമായി എത്താറുമുണ്ട്. ഇപ്പോഴിതാ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്‌സ് ഓഫ്
സത്യനാഥൻ പ്രദർശനത്തിന് ഒരുങ്ങുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/dileep1-1.jpg?resize
=750%2C500&ssl=1)

ചിത്രത്തിന്റെ പ്രമോഷന് വേണ്ടി എത്തിയ ദിലീപ് പ്രസംഗിക്കുന്നതിനിടയിൽ പറഞ്ഞ ചില കാര്യങ്ങൾ
ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ, ഈ അടുത്ത് ആണ്
മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനും മറ്റുള്ളവരും സഞ്ചരിച്ച വാഹനം അപകടത്തിൽ പെടുന്നത്.
വളരെ സംഘടകരമായ വാർത്തായിരുന്നു അത്. എല്ലാവരും അറിഞ്ഞിരിക്കുമല്ലോ അവർക്ക് ഉണ്ടായ 
അപകടത്തെ കുറിച്ച്. ശരിക്കും വളരെ സങ്കടകരമായ അവസ്ഥയിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
ശരിക്കും നമ്മൾ ഒക്കെ അത്ഭുത പെടുന്ന തരത്തിൽ ഉള്ള പ്രകടനങ്ങൾ കാഴ്ച വെയ്ക്കുന്ന കലാകാരൻ
ആണ് മഹേഷ് കുഞ്ഞുമോൻ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mahesh-kunjumon-
2-.jpg?resize=1200%2C628&ssl=1)

സ്റ്റേജിൽ വെച്ചുള്ള മഹേഷിന്റെ പ്രകടനങ്ങൾ കണ്ടു ശരിക്കും അന്തം വിട്ട് ഇരുന്നിട്ടുണ്ട്.
കണ്ണ് തട്ടിയത് പോലെയായി അദ്ദേഹത്തിന്റെ ഈ അപകടം. ചില കലാകാരന്മാർ സ്റ്റേജിൽ വന്നിട്ട്
മറ്റുള്ളവരുടെ ശബ്‌ദം അനുകരിക്കൻ ചില തയാറെടുപ്പുകൾ ഒക്കെ നടത്താറുണ്ട്. എന്നാൽ ചിലർ
ആകട്ടെ, വെറുതെ ഇങ്ങനെ വന്നു സംസാരിക്കുന്നത് പോലെയാണ് അനുകരണം. അതൊക്കെ കാണുമ്പോൾ 
നമ്മൾ അവരുടെ വലിയ ആരാധകൻ ആകാറുണ്ട്. അത്തരത്തിൽ ഒരു കലാകാരൻ ആയിരുന്നു മഹേഷ് കുഞ്ഞുമോനും.
അത് കൊണ്ട് തന്നെ എത്രയും പെട്ടന്ന് രോഗം ഭേദമായി അദ്ദേഹത്തിന് വീണ്ടും മിമിക്രി രംഗത്തേക്ക്
തിരിച്ച് വരാൻ കഴിയട്ടെ എന്നുമാണ് ദിലീപ് പറയുന്നത്.
