# സുരേഷേട്ടന്റെ ആ ശീലം നല്ലതല്ല എന്ന് ഞാൻ അന്ന് മുതലേ സുരേഷേട്ടനോട് പറയുമായിരുന്നു, ദിലീപ്

- Link: https://ml.b4blaze.com/film-news/dileep-about-suresh-gopi
- Published: 2023-11-15T14:23:05+05:30
- Author: Devika

ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു സുരേഷ് ഗോപി നിരവധി അഭിമുഖങ്ങൾ ആണ് നൽകിയത്.
ആ കൂട്ടത്തിൽ നടന്മാരുമായുള്ള തന്റെ ബന്ധത്തെ കുറിച്ചും സുരേഷ് ഗോപി പറഞ്ഞിരുന്നു. 
ആ കൂട്ടത്തിൽ ദിലീപിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളും പ്രേഷകരുടെ ശ്രദ്ധ നേടിയിരുന്നു.
ചേച്ചി, സുരേഷേട്ടന് തൈര് കൊടുക്കരുത്, ആ വയറു കണ്ടില്ലേ എന്ന് പല തവണ പറഞ്ഞു എന്റെ
പ്ലേറ്റിൽ നിന്നും എന്റെ ഇഷ്ട്ട ഭക്ഷണം ഒഴിവാക്കിയ ആൾ ആണ് ദിലീപ്. അവനു സ്നേഹത്തോടെ
ഉപദേശിക്കാൻ നല്ല പോലെ അറിയാം. ട്വന്റി ട്വന്റിയിൽ അഭിനയിക്കാൻ വേണ്ടി എന്റെ ഡേറ്റ്
ഇരുപത് ദിവസത്തേക്ക് വാങ്ങിച്ചിട്ട് പത്ത് അറുപത് ദിവസമാണ് എന്നെ അവൻ അങ്ങോട്ടും ഇങ്ങോട്ടും
ഇട്ട് ഓടിച്ചത്. വമ്പന്മാരുടെ എല്ലാം ആവശ്യത്തിന് ഇനി അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് 
ഓടിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/dileep3.jpg?resize
=1052%2C612&ssl=1)

ഇതിനിടയിൽ എന്റെ മറ്റൊരു പടവും നിന്ന്പോയി . ആ സിനിമ ഇത് വരെ പുറത്തിറങ്ങിയിട്ടുമില്ല
എന്നുമാണ് ദിലീപിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. മറ്റൊരു അഭിമുഖത്തിൽ ദിലീപിനെ സുരേഷ്
ഗോപിയുടെ ഈ ഇന്റർവ്യൂ വീഡിയോ കാണിച്ചപ്പോൾ തൈരിന്റെ കാര്യം ഒക്കെ സുരേഷേട്ടൻ പറയുന്നത്
ശരിയാണ് എന്ന് ദിലീപും സമ്മതിച്ചു. ദിലീപിന്റെ വാക്കുകൾഇങ്ങനെ, എന്റെ സങ്കൽപ്പത്തിൽ
മലയാള സിനിമയിലെ ഏറ്റവും സുന്ദരന്മാരായ നടന്മാരിൽ ഒരാൾ ആണ് സുരേഷേട്ടൻ. എന്നാൽ ഒരു 
സമയത്ത് ഞാൻ സുരേഷേട്ടനെ കണ്ടപ്പോൾ അദ്ദേഹത്തിന് വണ്ണമൊക്കെ വെച്ച് വയറൊക്കെ ചാടിഇരിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/sureshgopi1.jpg?
resize=623%2C350&ssl=1)

ഭക്ഷണം കൺട്രോൾ ചെയ്യണം എന്നൊക്കെ ഞാൻ സുരേഷേട്ടനോട് പറഞ്ഞിരുന്നു. എന്നും ഉച്ചയ്ക്ക്
ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്ന ശീലം സുരേഷേട്ടന് ഉണ്ടായിരുന്നു. ഒരു ചേട്ടനോട് എന്നത്
പോലെ ഞാൻ സ്നേഹത്തോടെ ആ ശീലം ശരിയല്ല സുരേഷേട്ടാ എന്നൊക്കെ പറഞ്ഞു മനസ്സിലാക്കിച്ചിരുന്നു.
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ഇവർ നാല് പേരെയും എനിക്ക് എന്റെ സിനിമ ജീവിതത്തിൽ
മറക്കാൻ കഴിയില്ല എന്നുമാണ് ദിലീപ് പറയുന്നത്.
