# ദിലീപ് ,ജിത്തു ജോസഫ് സിനിമ വരുന്നു! അതുടൻ ഉണ്ടാകുമെന്നു സംവിധായകൻ

- Link: https://ml.b4blaze.com/film-news/dileep-and-jeethu-joseph-movie-is-coming
- Published: 2024-08-09T16:47:03+05:30
- Author: Suji

മലയാള സിനിമയിലെ  ത്രില്ലർ സിനിമകളൊരുക്കുന്നതിൽ മിടുക്കനായാ സംവിധയകനെന്നാണ് സിനിമ
ആസ്വാദകർ ജിത്തു ജോസഫ് എന്ന സംവിധായകനെ വിലയിരുന്നത്, ഇപ്പോഴിതാ ദിലീപുമായി ചേർന്നൊരു
സിനിമ ഒരുക്കാൻ ഒരുങ്ങുകയാണ് ജിത്തു ജോസഫ് . അങ്ങനെയൊരു സിനിമ ആലോചനയിലുണ്ടെന്നും ഉടനെ
ഉണ്ടാകുമെന്നും ജിത്തു  പറയുന്നു .  സ്ക്രിപ്റ്റ് ആയിട്ടില്ല സ്ക്രിപ്റ്റ് ആയാൽ മാത്രമേ
അതിനെപ്പറ്റി കൂടുതൽ പറയാൻ പറ്റൂ , എന്തായാലും അത്തരമൊരു സിനിമ ആലോചനയിൽ ഉണ്ടെന്നാണ്
ജിത്തു ജോസഫ്  വ്യക്തമാക്കുന്നത് .ദിലീപുമായി സംസാരിച്ചതിനെപ്പറ്റി ജിത്തുവിനോട് അവതാരകൻ
ചോദിച്ചപ്പോളാണ്  സംവിധായകൻ ഇക്കാര്യം പറഞ്ഞത് .  ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ്
ഈ കാര്യം ജീത്തു വെളിപ്പെടുത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/j1.jpg?resize=916%
2C590&ssl=1)

ജിത്തുവിന്റെ പുതിയ സിനിമയായ ‘നുണക്കുഴി’യുടെ പ്രൊമോഷൻറെ ഭാഗമായി നൽകിയ അഭിമുഖമായിരുന്നു
ഇത് . അതേസമയം ആക്ടർമാർക്ക് ട്രാൻസ്ഫോർമേഷൻ കൊടുക്കുന്ന സംവിധായകൻ ആയതു കൊണ്ട് തന്നെ
ദിലീപുമായിഒന്നിക്കുന്നതിൽ എന്ത് കഥാപാത്രമായിരിക്കുമെന്നും കഥ എന്തായിരിക്കുമെന്നുമൊക്കെ
ആകാഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത് ,ദിലീപിന്റെ സമീപകാല സിനിമകൾ ഒക്കെയും പരാജയമായതു
കൊണ്ട് ജിത്തു ജോസഫ് ഒരു ഹിറ്റ് സിനിമ സിലീപിന്‌ സമ്മാനിക്കുമെന്നും കരുതപ്പെടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/di1.jpg?resize=620%
2C450&ssl=1)

ജിത്തു ജോസഫ് സിനിമകൾ ഒരിക്കലും പ്രേക്ഷകരെ നിരാശരാക്കില്ല എന്നുറപ്പുമുണ്ട് സമീപകാലത്തു
ദിലീപ് സിനിമകൾ ഒന്നും ഒറ്റിറ്റിക്ക് പോലും വേണ്ടെന്ന അവസ്ഥയാണുള്ളത് . ഏറ്റവും ഒടുവിലിറങ്ങിയ
മൂന്ന് ചിത്രങ്ങളും ഒ ടി ടി പ്ലാറ്റ്ഫോമുകൾ വാങ്ങിയിട്ടില്ല.  ‘പവി കെയർടേക്കർ’, ‘ബാന്ദ്ര’,‘
തങ്കമണി’ എന്നീ ചിത്രങ്ങൾ ഒരു ഒടിടി പ്ലാറ്റ്ഫോമുകാരും വാങ്ങാൻ തയ്യാറായിട്ടില്ല. അതേസമയം
അണിയറയിൽ ഒരുങ്ങുന്ന ചില സിനിമകളെ ദിലീപിന് വലിയ പ്രതീക്ഷ നൽകുന്നവയാണ് .  ഡി 150  
എന്ന് താത്കാലികമായി പേരിട്ട സിനിമയാണ് അതിലൊന്ന് . ദിലീപ്, വിനീത്, ധ്യാൻ ടീമിന്‍റെ‘
ഭ.ഭ.ബ എന്ന ചിത്രമാണ് പ്രതീക്ഷയുണർന്ന മറ്റൊന്ന്,
