# ലളിത ചേച്ചിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ദിലീപ് എത്തി..! സിദ്ധാര്‍ത്ഥിനെ ചേര്‍ത്തുപിടിച്ചു..!!

- Link: https://ml.b4blaze.com/film-news/dileep-and-kavya-at-kpac-lalitha-funeral
- Published: 2022-02-23T11:22:09+05:30
- Author: Rahul

അങ്ങനെ മലയാള സിനിമയ്ക്ക് തീരാ നഷ്ടമായി ഒരു അതുല്യ പ്രതിഭകൂടി അരങ്ങൊഴിഞ്ഞു. രോഗം 
മൂര്‍ച്ഛിച്ച് കിടപ്പിലായപ്പോഴും കെ.പി.എ.സി ലളിതയുടെ തിരിച്ചു വരവിനായി മലയാളികള്‍
ഒന്നടങ്കം പ്രാര്‍ത്ഥിച്ചു. എന്നാല്‍ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഒടുവില്‍ ആ നടി യാത്രയാവുകയാണ്.
ഇപ്പോഴിതാ ലളിതയെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയ ദിലീപിന്റെ വാര്‍ത്തകളാണ് സോഷ്യല്‍
മീഡിയയില്‍ നിറയുന്നത്. ദിലീപിനൊപ്പം ഭാര്യ കാവ്യാ മാധവനും എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep-7-1024x538-
1-300x158.jpg?resize=909%2C479&ssl=1)

ദിലീപുമായി വളരെയടുത്ത ആത്മബന്ധം സൂക്ഷിച്ചിരുന്നു ലളിത. ജീവിതത്തില്‍ പണം ഒരു വില്ലനായി
പലപ്പോഴും മാറിയപ്പോഴും തനിക്ക് ദിലീപ് താങ്ങായി നിന്നിട്ടുണ്ട് എന്ന് താരം പല അഭിമുഖങ്ങളിലും
പറഞ്ഞിട്ടുണ്ട്. കെപിഎസി ലളിതയുമായി ദിലീപും കാവ്യയും പ്രത്യേകമായൊരു അടുപ്പം കാത്തുസുക്ഷിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep-kpac-lalitha.
jpg.image_.784.410-300x157.jpg?resize=1061%2C555&ssl=1)

തന്റെ മൂത്ത മകനാണ് ദിലീപ് എന്ന് കെ.പി.എ.സി പലപ്പോഴും പറഞ്ഞിട്ടുണ്ട്, കറുപ്പ് വസത്രധാരികളായി
എത്തിയ ദിലീപും കാവ്യയും കെപിഎസി ലളിതക്ക് ആദരാഞ്ജലികളര്‍പ്പിച്ചു, സിദ്ധാര്‍ഥ് ഭരതന്റെ
ഫ്‌ളാറ്റിലേക്ക് രാത്രി തന്നെ ഇരുവരും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/kpac-lalitha-300x157.
jpg?resize=1022%2C535&ssl=1)

എത്തിയിരുന്നു. സിദ്ധാര്‍ഥ് ഭരതനെ ദിലീപ് ചേര്‍ത്തണച്ച് ആശ്വസിപ്പിച്ചു.ഒട്ടേറെ സിനിമകളില്‍
ദിലീപിന്റെയും കാവ്യ മാധവനുമൊപ്പം കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.

 
