# ഇതിൽ ഒരാൾ മാത്രമാണ് കാവ്യ മാധവന്റെയും ദിലീപിന്റെയും മകളായി അഭിനയിച്ചത്; വൈറൽ ചിത്രത്തിന് പിന്നിൽ

- Link: https://ml.b4blaze.com/film-news/dileep-and-kavya-madhavan-in-sadanandante-samayam
- Published: 2024-02-05T18:06:50+05:30
- Author: Anu

’സദാനന്ദന്റെ സമയം’ എന്ന ചിത്രത്തിൽ കാവ്യ മാധവന്റെയും ദിലീപിന്റെയും മക്കളായി ഗോപിക
അനിലും സഹോദരി കീർത്തനയും അഭിനയിച്ചിട്ടുണ്ടോ? കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഉയർന്ന
ചോദ്യമാണ് ഇത്. പ്രശസ്ത സിനിമാ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂരിന്റെ ഫോട്ടോ ശേഖരത്തിൽ
നിന്നും പങ്കുവച്ചൊരു ചിത്രമാണ് ഈ ചോദ്യത്തിന് കാരണമായത്. ദിലീപിനും കാവ്യക്കും ഒപ്പം
ഗോപികയും കീർത്തനയുമുള്ള ചിത്രമാണ് ജയപ്രകാശ് പങ്കുവെച്ചത്. സദാനന്ദന്റെ സമയം എന്ന 
ചിത്രമാണ് ഇതെന്ന് ദിലീപിന്റെ ലുക്കിൽ നിന്ന് വ്യക്തമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/dileep1.jpg?resize
=818%2C608&ssl=1)

ശരിക്കും കീർത്തന അനിൽ ആണ് ദിലീപ്, കാവ്യാ മാധവൻ ദമ്പതികളുടെ മകളായി ‘സദാനന്ദന്റെ സമയം’
എന്ന ചിത്രത്തിൽ അഭിനയിച്ചത്. ആ സമയത്ത് ഗോപിക സെറ്റിൽ എത്തിയപ്പോൾ ഫോട്ടോഗ്രാഫർ ജയപ്രകാശ്
എടുത്ത ചിത്രമാണിത്. അക്കു അക്ബർ ആയിരുന്നു ചിത്രത്തിന്റെ സംവിധായകൻ.

‘‘2003ൽ സദാനന്ദന്റെ സമയം സിനിമയുടെ ലൊക്കേഷനിൽ വച്ചെടുത്തൊരു ചിത്രമാണിത്. അന്നത്തെ
ചിത്രങ്ങൾ തിരഞ്ഞപ്പോൾ, കഴിഞ്ഞദിവസം വിവാഹം കഴിഞ്ഞ ഗോപികയും, സിനിമയിൽ കാവ്യ–ദിലീപിന്റെ
മകളായി അഭിനയിച്ച ഗോപികയുടെ അനുജത്തി കീർത്തനയും തമ്മിലുള്ള ഒരു ഫോട്ടോ ആണ്. അന്ന് 
ലൊക്കേഷനിൽ വന്നപ്പോൾ കാവ്യയുടെയും ദിലീപിന്റെയും കൂടെ എടുത്തത്. എന്റെ ഫോട്ടോ ശേഖരത്തിൽ
നിന്നും.’’–ജയപ്രകാശ് കുറിച്ചത് അങ്ങനെയാണ്.
