# ദിലീപ് ജയ്പൂരില്‍… കൂടെ വീണയും! ചിത്രം ഏറ്റെടുത്ത് ആരാധകര്‍..!

- Link: https://ml.b4blaze.com/film-news/dileep-at-jaipur-voice-of-sathyanathan-shooting
- Published: 2022-09-17T08:43:07+05:30
- Author: B4blaze News Desk

ഏറെ നാളുകള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോകുന്ന ദിലീപ് ചിത്രത്തെ
വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കി കാണുന്നത്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന് പേരിട്ടിരിക്കുന്ന
ഈ സിനിമയുടെ ഷൂട്ടിംഗ് ഇപ്പോള്‍ ജയ്പൂരിലാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ
സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്ത് വരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ
എന്‍.എം ബാദുഷയാണ് വിവരം പുറത്ത് വിട്ട് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/voice-of-sathyanathan-
jaipur.jpg?resize=809%2C540&ssl=1)

ദിലീപും നടി വീണ നന്ദകുമാറും ഒട്ടകത്തിന് പുറത്തിരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ ലൊക്കേഷന്‍
സ്റ്റില്ലായി പുറത്ത് വന്നത്. ദിലീപ് നായകനാകുന്ന ഈ സിനിമയെ കുറിച്ച് പുറത്ത് വരുന്ന
ഓരോ വിവരവും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. ചിത്രത്തില്‍ ജോജു ജോര്‍ജ് ആണ് മറ്റൊരു
പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. ഏറെകാലത്തിന് ശേഷം ദിലീപ് നായകനായി 
എത്തുന്ന സിനിമ ഒരു തീയറ്റര്‍ റിലീസ് തന്നെ ആയിരിക്കും എന്നാണ് അണിയറപ്രവര്‍ത്തകരും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dileepp.jpg?resize
=585%2C607&ssl=1)

ഉറപ്പ് പറഞ്ഞിരിക്കുന്നത്. ഏറെ നാള്‍ മുടങ്ങികിടന്ന സിനിമയുടെ ചിത്രീകരണം കുറച്ച് നാളുകള്‍ക്ക്
മുന്‍പായിരുന്നു വീണ്ടും പുനരാരംഭിച്ചത്. ചിത്രത്തില്‍ ബോളിവുഡ് നടന്‍ അനുപം ഖേറും 
പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. ദിലീപ് ഉള്‍പ്പെടെ
ഈ സിനിമയിലുള്ള മറ്റ് അഭിനേതാക്കള്‍ക്ക് ഒപ്പവും പിന്നണിപ്രവര്‍ത്തകര്‍ക്കൊപ്പവും മലയാളത്തില്‍

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/dileep-anupam.jpg?
resize=1280%2C720&ssl=1)

വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെ അധികം സന്തോഷം ഉണ്ടെന്നാണ് അനുപം ഖേര്‍ പറഞ്ഞിരുന്നത്.
നിരവധി ഹിറ്റ് സിനിമകള്‍ പിറന്ന ദിലീപ് റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ സിനിമയില്‍
ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/voice-of-sathyanathan-
2.jpg?resize=1280%2C720&ssl=1)
