# ഇത്തവണയും പതിവ് തെറ്റിച്ചില്ല, ദിലീപിന് മീനാക്ഷി നൽകിയ പിറന്നാൾ സമ്മാനം ഇതാണ്!!!

- Link: https://ml.b4blaze.com/film-news/dileep-birthday
- Published: 2022-10-27T11:17:44+05:30
- Author: Ajay

ജനപ്രിയ നായകൻ ദിലീപിന്റെ അൻപത്തിയഞ്ചാം പിറന്നാൾ ആണ് ഇന്ന്. സിനിമ രംഗത്തെ പ്രമുഖരും
സഹപ്രവർത്തകരും ആരാധകരുമായി നിരവധി പേരാണ് ദിലീപിന് ജന്മദിനാശംസകളുമായി എത്തിയത്.എന്നാൽ
ദിലീപിന് ഏറെ പ്രിയപ്പെട്ട ആശംസ ആരുടെതായിരിക്കും എന്നറിയമോ? അത് മറ്റാരുടെതുമല്ല മകൾ
മീനാക്ഷിയുടേത് തന്നെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dileep.jpg?resize
=1280%2C720&ssl=1)

 

ദിലീപിന് ജന്മദിനാശംസകളുമായി മകൾ മീനാക്ഷി ദിലീപും എത്തി.അച്ഛനൊപ്പമുള്ള കുട്ടിക്കാലത്തെ
ചിത്രം പങ്കുവച്ചാണ് മീനാക്ഷി ജന്മദിനാശംസ അറിയിച്ചത്.മഞ്ജു വാര്യരുടെയും ദിലീപിന്റെയും
മകളാണ് മീനാക്ഷി.  മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് ശേഷം മീനാക്ഷി ദിലീപിനൊപ്പമാണ് 
താമസം. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽ എംബിബിഎസ് ബിരുദത്തിന് പഠിക്കുകയാണ് 
മീനാക്ഷി.ഈ മാസം19നായിരുന്നു ദിലീപിന്റെ ഇളയമകൾ മഹാലക്ഷ്മിയുടെ പിറന്നാൾ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/dileep-1.jpg?resize
=1280%2C720&ssl=1)

ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.ഷാഫി സംവിധാനം ചെയ്യുന്ന വോയ്‌സ്
ഓഫ് സത്യനാഥൻ ആണ്. രാമലീലയ്ക്കു ശേഷം സംവിധായകൻ അരുൺ ഗോപി ഒരുക്കുന്ന പുതിയ ബാന്ദ്രയിൽ
അഭിനയിക്കുകയാണ് ദിലീപ് ഇപ്പോൾ. തമന്നയാണ് സിനിമയിലെ സായിക. ദിലീപ് തന്റെ സോഷ്യൽ മീഡിയ
പേജിലൂടെയാണ് അരുൺ ഗോപി ഒരുക്കുന്ന ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും പുറത്ത് വിട്ടിരിക്കുന്നത്.
ബ്ലാക്ക് ഡ്രസ്സിൽ കസേരയിൽ തോക്ക് പിടിച്ചിരിക്കുന്ന ദിലീപിനെ പോസ്റ്ററിൽ കാണാം.
