# നടിയെ ആക്രമിച്ച കേസിലെ  മുഴുവൻ രേഖകളും തിരികെ നൽകണമെന്ന ദിലീപിന്റെ കേസിലെ  വിധി ഇന്ന്

- Link: https://ml.b4blaze.com/film-news/dileep-case-in-court
- Published: 2019-12-11T11:34:18+05:30
- Author: Rahul

നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍
ഇന്ന് വിചാരണ കോടതി വിധി പറയും. കേസിലെ 32 രേഖകള്‍ ഇനിയും തനിക്ക് ലഭിക്കാനുണ്ടെന്നാണ്
ദിലീപിന്റെ വാദം. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറഞ്ഞേക്കും

നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞെന്നാണ്‌ പ്രോസിക്യൂഷന്‍ നിലപാട്‌. ജാമ്യത്തില്‍
ഇറങ്ങി മുങ്ങിയ ഒന്‍പതാം പ്രതി സനല്‍കുമാറിനെ ഇന്ന് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

 

![dileep-case-in-court](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/dileep-case.jpg?resize=900%2C450&ssl=1)

 

ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അനുമതി ലഭിച്ചതോടെ വിചാരണ കോടതിയില്‍ അതിനുള്ള
അപേക്ഷ ദിലീപ് സമര്‍പ്പിച്ചിട്ടുണ്ട്‌. പരിശോധനക്ക്‌ അടുത്ത തിങ്കളാഴ്ച വരെയാണ് കോടതി
സമയം അനുവദിച്ചിട്ടുള്ളത്. കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വമായ വിചാരണ 
സാധ്യമല്ലെന്നാണ് പ്രതി ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയിലെ വാദം.

![dileep-case-in-court](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/
12/dileep-case.jpeg?resize=770%2C433&ssl=1)

കേസില്‍ തനിക്ക് 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ 
നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കികഴിഞ്ഞുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് കേസ് ഇന്നത്തേക്ക് കോടതി മാറ്റിവച്ചത്.
കഴിഞ്ഞ ബുധനാഴ്ച അന്വേഷണ സംഘത്തിന്റെ പിടിയിലായ സനില്‍കുമാറിനെ ഇന്ന് വീണ്ടും കോടതിയില്‍
ഹാജരാക്കും.
