# പുതിയ നീക്കവുമായി ദിലീപ്..!! അന്വേഷണം തടയണമെന്ന് ആവശ്യം..!! ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

- Link: https://ml.b4blaze.com/film-news/dileep-files-new-petition
- Published: 2022-02-03T12:19:46+05:30
- Author: Rahul

കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടന്‍ ദിലീപ് പ്രതിയാക്കപ്പെട്ട നടിയെ ആക്രമിച്ച
സംഭവം. അവസാനമായി കേസില്‍ നിന്ന് രക്ഷപ്പെടാനായി പുതിയ വഴികള്‍ തേടുകയാണ് ദിലീപും നടന്റെ
അഭിഭാഷകരും. ഈ നീക്കത്തിന്റെ ഭാഗമായി ഇപ്പോള്‍ ദിലീപ് പുതിയൊരു ഹര്‍ജി കൂടി ഹൈക്കോടതിയില്‍
സമര്‍പ്പിച്ചു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടിയെ ആക്രമിച്ച കേസിലെ
തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/dileep09-300x169.
jpg?resize=696%2C392&ssl=1)

തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ്
നടന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇപ്പോള്‍ നടക്കുന്ന തുടരമ്പേഷണം നടിയെ ആക്രമിച്ച
കേസ് വിചാരണ അട്ടിമറിക്കാനാണെന്നും താരം ചൂണ്ടിക്കാട്ടുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dileep-67-300x169.
jpg?resize=696%2C392&ssl=1)

വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് 
ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ്
വാദിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/dileep-new-300x157.
jpg?resize=696%2C364&ssl=1)

തുടരന്വേഷണം വലിച്ചു നീട്ടാന്‍ അന്വേഷണസംഘം ശ്രമിക്കുമെന്നും ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു.
കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായി ദിലീപിന്റെ ഫോണുകള്‍ അടക്കം വാങ്ങിയ സ്ഥിതിയ്ക്ക്
വരും ദിനങ്ങള്‍ നടന് നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍
ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഉള്‍പ്പെടെയാണ് ദിലീപിനെ ഇപ്പോള്‍ പ്രതിയാക്കിയിരിക്കുന്നത്.

 
