# നടൻ ദിലീപിന്റെ മകൾ മീനാക്ഷിക്ക് പിറന്നാൾ  ആശംസകളുമായി കുടുംബവും ആരാധകരും !!

- Link: https://ml.b4blaze.com/film-news/dileep-meenakshi-birthday
- Published: 2022-03-23T12:20:45+05:30
- Author: Rahul

മലയാള സിനിമ പ്രേഷകരുടെ താര ദമ്പതികളുടെ മകളാണ് മീനാക്ഷി ദിലീപ്. ചെന്നൈയിൽ ഡോക്ടർ 
പഠനം നടത്തുന്ന മീനാക്ഷി സോഷ്യൽ മീഡിയിൽ സജീവമായ വ്യക്തിയാണ്. മഞ്ജുവിന്റെയും ദിലീപിന്റെയും
മകൾ എന്ന നിലയിൽ ഇരുവരുടെയും ആരാധകർക്കിടയിൽ ശ്രദ്ധയമാണ് താരം. അതിനാൽ മീനാക്ഷി പങ്ക്
വെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടാറുണ്ട്. ഇന്ന് ഇപ്പോൾ 
മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് കുടുംബവും ആരധകരും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dileep-meenakshi.
jpg?resize=637%2C643&ssl=1)

നിരവധി വ്യക്തികളാണ് താരപുത്രിക്ക് ആശംസകളുമായി എത്തുന്നത്, കൂട്ടത്തിൽ താരങ്ങളും ആശംസകളുമായി
എത്തുന്നുണ്ട്. കഴിഞ്ഞ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ മീനാക്ഷി പങ്ക് വെച്ച പോസ്റ്റ്
സമാനമായ രീതിയിൽ വൈറലായി മാറിയിരുന്നു. അതികം ആരും കണ്ടട്ടില്ലാത്ത ചിത്രമാണ് താരം 
അന്ന് പങ്ക് വെച്ചിരുന്നത്. ദിലീപിനെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങളാണ് താരപുത്രിക്ക്
വന്നത് കമന്റ്കൾ അതിര് വിട്ടതോടെ മീനാക്ഷിയും മറുപടിയുമായി എത്തുകയുണ്ടായി. അച്ഛനെ 
എനിക്ക് അറിയാം എന്നെ നീ പേടിപ്പിക്കേണ്ട എന്നി തുടങ്ങി നിരവധി കമന്റ്കളാണ് മീനാക്ഷി
പങ്ക് വെച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ മീനാക്ഷി കമന്റ്കൾ ഡിലീറ്റ് ചെയ്യുകയും
ഉണ്ടായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/dileep-meenakshi-
1.jpg?resize=834%2C838&ssl=1)
