# ദിലീപ് ഇനി ‘പവി കെയര്‍ ടേക്കര്‍’

- Link: https://ml.b4blaze.com/film-news/dileep-new-movie-title-pavi-caretaker
- Published: 2024-02-12T09:41:37+05:30
- Author: Ajay

ദിലീപിന്റെ കരിയറിലെ 149ാമത് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘പവി കെയര്‍ ടേക്കര്‍’
എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ
മൂന്നാമത്തെ സംവിധാന ചിത്രമാണിത്. രാജേഷ് രാഘവന്‍ ആണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം
എന്നിവ ഒരുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/dileep.jpg?resize
=510%2C584&ssl=1)

സനു താഹിര്‍ ആണ് ഛായാഗ്രഹണം. ഷിബു ചക്രവര്‍ത്തി, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക്
മിഥുന്‍ മുകുന്ദന്‍ സംഗീതം പകരുന്നു. എഡിറ്റര്‍ ദീപു ജോസഫ്, പ്രോജക്ട് ഹെഡ് റോഷന്‍
ചിറ്റൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂപ് പത്മനാഭന്‍, കെ പി വ്യാസന്‍, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍ രഞ്ജിത്ത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ നിമേഷ് താനൂര്‍, കോസ്റ്റ്യൂം
ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാകേഷ്
കെ രാജന്‍, സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍,
ഡിസൈന്‍ യെല്ലോടൂത്ത്. ഏപ്രില്‍ 15 മുതല്‍ എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
പി ആര്‍ ഒ- എ എസ് ദിനേശ്. അതേസമയം, ബാന്ദ്ര ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ്
ചെയ്ത ചിത്രം. തമന്ന ആയിരുന്നു നായിക. അരുണ്‍ ഗോപി ആയിരുന്നു സംവിധാനം.
