# ദിലീപ് കളത്തില്‍ ഇറങ്ങി..!  ആരാധകര്‍..ആവേശത്തില്‍!

- Link: https://ml.b4blaze.com/film-news/dileep-new-photo-voice-of-sathyanathan-shooting-restarted
- Published: 2022-08-07T14:30:59+05:30
- Author: Sreekumar

ദിലീപും ജോജു ജോര്‍ജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്ന സിനിമ വോയിസ് 
ഓഫ് സത്യനാഥന്‍ ഷൂട്ടിംഗ് പുനരാരംഭിച്ച വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിര്‍മ്മാതാവും
പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍.എം ബാദുഷയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജ് വഴി
പുറത്ത് വിട്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം വോയ്‌സ് ഓഫ് സത്യനാഥന്‍ ഷൂട്ട് ആരംഭിക്കുകയാണ്.
എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹങ്ങളും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/voice-of-sathyanathan.
jpg?resize=977%2C550&ssl=1)

എന്നാണ് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് ഒപ്പം സിനിമയുടെ ക്ലാപ്
ബോര്‍ഡിന്റെ ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് ഹിറ്റുകള്‍ മലയാള സിനിമയ്ക്ക്
സമ്മാനിച്ച കോംബോ ആയ ദിലീപും റാഫിയും ഒന്നിച്ച് എത്തുന്ന സിനിമ എന്നതുകൊണ്ട് തന്നെ 
പ്രഖ്യപനം മുതല്‍ തന്നെ ആരാധകരില്‍ വലിയ ആകാംക്ഷ ഉണര്‍ത്തിയ സിനിമയായിരുന്നു വോയിസ്
ഓഫ് സത്യനാഥന്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/voice-of-sathyanathan2.
jpg?resize=960%2C540&ssl=1)

പഞ്ചാബി ഹൗസ്, പാണ്ടിപ്പട,തെങ്കാശിപ്പട്ടണം തുടങ്ങിയ സിനിമകളിലെ ചിരിയുടെ മാലപ്പടക്കം
ഈ സിനിമയിലും ഈ കൂട്ടുകെട്ടില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.ബാദുഷ സിനിമാസിന്റേയും
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍
ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 
തന്നെ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/dileep-1.jpg?resize
=809%2C540&ssl=1)

ഷൂട്ട് ആരംഭിച്ച സിനിമയുടെ ചിത്രീകരണം പിന്നീട് പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. 
പിന്നീട് ഷൂട്ടിംഗ് നിര്‍ത്തിവെയ്ക്കുക ആയിരുന്നു. ഇപ്പോള്‍ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ച
സന്തോഷത്തിലാണ് ആരാധകര്‍.. മുംബൈയിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/vo.jpg?resize=588%
2C507&ssl=1)

ദിലീപിന്റെ ഒരു ഫോട്ടോയും ഇപ്പോള്‍ ബാദുഷ തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്ത് വിട്ടിരിക്കുകയാണ്.
പ്രാര്‍ത്ഥനകള്‍.. പഴയ തേജസ്സോടെ തിരിച്ചു വരൂ.. കാണുമ്പോള്‍ തന്നെ പറഞ്ഞറിയിക്കാന്‍
പറ്റാത്ത സന്തോഷം എന്നാണ് ദിലീപിന്റെ ഫോട്ടോ കണ്ട് ആരാധകര്‍ കുറിയ്ക്കുന്നത്.
